ഒരേ ഗ്രൂപ്പിൽ; എന്നിട്ടും CSK യും RCB യും പരസ്പരം ഏറ്റുമുട്ടുക ഒറ്റ തവണ; കാരണമിത്

ഐ പി എൽ പത്തൊമ്പതാം സീസണിന് നാളെ തുടക്കമാകുകയാണ്.

ഒരേ ഗ്രൂപ്പിൽ; എന്നിട്ടും CSK യും RCB യും പരസ്പരം ഏറ്റുമുട്ടുക ഒറ്റ തവണ; കാരണമിത്
dot image

ഐ പി എൽ പത്തൊമ്പതാം സീസണിന് നാളെ തുടക്കമാകുകയാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7 .30 മുതലാണ് മത്സരം.

കഴിഞ്ഞ ദിവസമാണ് ഐ.പി.എൽ 19ാം സീസന്റെ മുഴുവൻ ഷെഡ്യൂൾ ബി.സി.സി.ഐ പുറത്ത് വിട്ടത്. ഇക്കുറി ​ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈയും ചെന്നൈയും രണ്ട് തവണയാണ് ഏറ്റുമുട്ടാൻ പോവുന്നത്. സ്ട്രക്ച്ചറിൽ അടിമുടി മാറ്റമാണ് ഇത്തവണ. മൊത്തം ടീമുകളെ നേടിയ കിരീടങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.

​ഗ്രൂപ്പ് എയിലുള്ള ടീമുകൾ പരസ്പരം ഓരോ തവണയും ​ഗ്രൂപ്പ് ബിയിലുള്ളവരുമായി രണ്ട് തവണയുമാണ് ഏറ്റുമുട്ടുക. തിരിച്ചും അങ്ങനെ തന്നെ. ​ഗ്രൂപ്പ് എയിൽ സി.എസ്.കെ , കൊൽക്കത്ത, രാജസ്ഥാൻ, ആർ.സി.ബി പഞ്ചാബ് ടീമുകളാണുള്ളത്. ​ഗ്രൂപ്പ് ബിയിൽ മുംബൈ, എസ്.ആർ.എച്ച്, ​ഗുജറാത്ത്, ഡൽഹി, ലഖ്നൗ ടീമുകൾ.

മുൻ സീസണുകളിൽ ഒരേ ​ഗ്രൂപ്പിലുള്ളവർ രണ്ട് തവണയും ഓപ്പോസിറ്റ് ​ഗ്രൂപ്പിലുള്ളവരുമായി ഓരോ തവണയും ഏറ്റുമുട്ടുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഇക്കുറി അത് നേരെ തിരിച്ചായി. ഇതോടെ ‌മുംബൈ ആർ.സി.ബി ആവേശപ്പോരിനും ​ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ കളമൊരുങ്ങും.

Content Highlights:ipl-schedule-csk-vs-rcb-single-match-reason-explained

dot image
To advertise here,contact us
dot image