'സഞ്ജു ടീമില്‍ ഇല്ലാത്ത സമയത്തും കഠിനാധ്വാനം ചെയ്യുന്ന താരം'; പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്‌

'ഇത്ര വലിയ വേദിയില്‍ ഈ ടീമിനെ നയിക്കുകയെന്നത് വലിയ ഭാഗ്യമാണ്'

'സഞ്ജു ടീമില്‍ ഇല്ലാത്ത സമയത്തും കഠിനാധ്വാനം ചെയ്യുന്ന താരം'; പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്‌
dot image

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജു സാംസണ്‍ കഠിനാധ്വാനിയായ താരമാണെന്നാണ് ന്യൂസിലാന്‍ഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ സൂര്യ പറഞ്ഞത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 250 റണ്‍സിന് മുകളില്‍ ടീം സ്‌കോര്‍ കണ്ടെത്താനും നന്നായി ബാറ്റ് ചെയ്യാനും ശ്രമിക്കുമെന്നും സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

'സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് ഇത് മികച്ച ഒരു യാത്രയാണ്. ഇത്ര വലിയ വേദിയില്‍ ഈ ടീമിനെ നയിക്കുകയെന്നത് വലിയ ഭാഗ്യമാണ്. ഫൈനലില്‍ ഏറ്റവും നന്നായി ബാറ്റുചെയ്യാന്‍ ശ്രമിക്കും. 250 റണ്‍സിന് മുകളില്‍ ഒരു സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് നല്ലതുതന്നെയാണ്', സൂര്യ പറഞ്ഞു.

മലയാളി താരവും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയശില്‍പ്പിയുമായ സഞ്ജു സാംസണെ കുറിച്ചും സൂര്യ വാചാലനായി. 'സഞ്ജു സാംസണ്‍ ടീമില്‍ ഇല്ലാത്ത സമയത്തും കഠിനാധ്വാനം ചെയ്തിരുന്നു. ടീമിന് വേണ്ടി ഇപ്പോള്‍ പരമാവധി സഞ്ജു ചെയ്യുന്നുണ്ട്', സൂര്യ കൂട്ടിച്ചേര്‍ത്തു.

ടി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുകയാണ്. രാത്രി ഏഴ് മുതലാണ് മത്സരം ആരംഭിക്കുക.

Content Highlights: T20 World Cup 2026, IND vs NZ final: Suryakumar Yadav about Sanju Samson

dot image
To advertise here,contact us
dot image