'അതാണ് വളർത്തുഗുണം'; പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദുൽഖറിനെ സല്യൂട്ട് ചെയ്ത് മേജർ രവി

'അതിനൊരുപാട് പൈസയൊന്നും വേണ്ട. വളർത്തു​ഗുണം, വിത്തു​ഗുണം എന്നൊക്കെ പറയില്ലേ. അതാണ് ദുൽഖർ കാണിച്ചത്'

'അതാണ് വളർത്തുഗുണം'; പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദുൽഖറിനെ സല്യൂട്ട് ചെയ്ത് മേജർ രവി
dot image

ഒരു സിനിമ പരാജയപ്പെടുമ്പോൾ അതിന്റെ ഉത്തരവാദിത്വം സംവിധായകന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയെ വിമർശിച്ച് സംവിധായകനും നടനുമായ മേജർ രവി. ദുൽഖർ സൽമാൻ നായകനായെത്തിയ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം നടൻ സ്വയം ഏറ്റെടുത്തതിനെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'മൂവി വേൾഡ് മീഡിയ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യം വ്യക്തമാക്കിയത്.

'ഒരു പടം പരാജയപ്പെട്ടാൽ മുഴുവൻ കുറ്റവും സംവിധായകന് മുകളിലാണ്. നിർമാതാവ് തെറി വിളിക്കും, അഭിനേതാക്കൾ തെറി വിളിക്കും. അങ്ങനെ എല്ലാമുണ്ട്. പക്ഷേ എല്ലാം എടുക്കുന്നത് ഈ സംവിധായകനാണ്. അവിടെയാണ് ഞാനിന്ന് ദുൽഖറിനെ സല്യൂട്ട് ചെയ്യുന്നത്. ദുൽഖർ ഒരു പടം ചെയ്തു. അതുകഴിഞ്ഞ് ദുൽഖറിന്റെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ കണ്ടു. അതിനെയാണ് വളർത്തു​ഗുണം എന്ന് പറയുന്നത്. ഏത് വീട്ടിൽ ആണ് ജനിച്ച് വളർന്നതെന്ന് കാണിച്ചു ആ കുട്ടി.

'ഞാനും കൂടി കഥ കേട്ടിട്ടാണ് ഞാൻ ആ സിനിമ ചെയ്തത്. അത് ജയിച്ചാലും തോറ്റാലും അതിന്റെ ക്രെഡിറ്റ് എന്റെ ടീമിലുള്ള എല്ലാവർക്കുമാണ്. പരാജയപ്പെട്ടതു കൊണ്ട് അതിന്റെ പ്രശ്നങ്ങൾ ഞാനേറ്റെടുക്കുന്നു' എന്നാണ് ദുൽഖർ പറഞ്ഞത്. അതാണ് വളർത്തു​ഗുണം. അതിനൊരുപാട് പൈസയൊന്നും വേണ്ട. വളർത്തു​ഗുണം, വിത്തു​ഗുണം എന്നൊക്കെ പറയില്ലേ. അതാണ് ദുൽഖർ കാണിച്ചത്. അല്ലാതെ, ഇത് പോയാൽ മറ്റൊന്ന്. ഹിറ്റായി കഴിഞ്ഞാൽ, ഇത് അയാളൊന്നുമല്ല ഷൂട്ട് ചെയ്തത്, അത് വേറെ ആളാണ് ഷൂട്ട് ചെയ്തത് എന്ന് പറയുന്നത് നിങ്ങളുടെ വിത്തു​ഗുണമാണ്; മേജർ രവി പറഞ്ഞു.

അതേസമയം, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഐ ആം ഗെയിം'. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള കഥയുമായി എത്തിയ ചിത്രം, ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പക്കാ ഫാൻ്റസി ആക്ഷൻ എൻ്റർടെയിനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രകടന മികവ് കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.

Content Highlights: Major Ravi praises Dulquer Salmaan while discussing the challenges faced by film directors when a movie fails. His remarks highlight how directors often bear the responsibility and criticism for a film's performance.

dot image
To advertise here,contact us
dot image