ഈഡനിലെ കണക്കുകൾ ആതിഥേയർക്കൊപ്പം; ഇന്ത്യ-വിൻഡീസ് ടി 20 കണക്കുകൾ നോക്കാം!

ഈഡനില്‍ ടി20 മത്സരത്തില്‍ വിൻഡീസിനെതിരെ തോൽവി അറിഞ്ഞിട്ടില്ലെന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും.

ഈഡനിലെ കണക്കുകൾ ആതിഥേയർക്കൊപ്പം; ഇന്ത്യ-വിൻഡീസ് ടി 20 കണക്കുകൾ നോക്കാം!
dot image

ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടുമ്പോള്‍ കടലാസിലെ കണക്കിൽ ഏറെ മുന്നിലാണ് ഇന്ത്യ. ഈഡനില്‍ ടി20 മത്സരത്തില്‍ വിൻഡീസിനെതിരെ തോൽവി അറിഞ്ഞിട്ടില്ലെന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും.

ടൂർണമെന്‍റിൽ ഇതുവരെ ദക്ഷിണാഫ്രിക്കയോട് മാത്രം തോറ്റ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ, ഈഡനിലെ റെക്കോർഡുകൾ വിന്‍ഡീസിന് ഒട്ടും അനുകൂലമല്ല.

ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ച ഒരു ടി20 മത്സരം പോലും ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇതുവരെ നാല് ടി20 മത്സരങ്ങളിലാണ് ഈഡനില്‍ നേർക്കുനേർ വന്നത്. 2018-ൽ നടന്ന ഒരു മത്സരത്തിലും 2022-ൽ തുടർച്ചയായി നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിന്‍ഡീസിനെ മലര്‍ത്തയടിച്ചു.

ഇന്ത്യയെ വീഴ്ത്താനായിട്ടില്ലെങ്കിലും ഈഡന്‍ ഗാര്‍ഡന്‍സ് വെസ്റ്റ് ഇൻഡീസിന് സന്തോഷകരമായൊരി വലിയ ഓർമ്മയുണ്ട്. 10 വർഷം മുൻപ്, 2016-ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് വിൻഡീസ് കിരീടം ചൂടിയത് ഇതേ ഈഡൻ ഗാർഡൻസിലായിരുന്നു.

ഏതായാലും നാളെ നടക്കുന്ന സൂപ്പർ 8-ലെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മരണപ്പോരാട്ടത്തിൽ ജയിക്കുന്നവർക്ക് സെമി ഫൈനൽ ഉറപ്പിക്കാം. ചരിത്രവും ഫോമും ഇന്ത്യക്ക് അനുകൂലമാണെങ്കിലും, നിലവിലെ വിൻഡീസ് ടീമിന്‍റെ കരുത്തിനെ കുറച്ചുകാണാൻ ഇന്ത്യ തയ്യാറാവില്ല.

Content Highlights: T20 Worldcup 2026; india vs west indies t20 records at edens

dot image
To advertise here,contact us
dot image