'ഒരു വട്ടം കൂടി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ നീ തുടരും';ഗംഭീറും സൂര്യയും തന്ന ഉറപ്പിനെ കുറിച്ച് അഭിഷേക്

ടി20 ലോകകപ്പില്‍ സിംബാംബ്‌വെക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അഭിഷേക് ശർമ

'ഒരു വട്ടം കൂടി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ നീ തുടരും';ഗംഭീറും സൂര്യയും തന്ന ഉറപ്പിനെ കുറിച്ച് അഭിഷേക്
dot image

ടി20 ലോകകപ്പില്‍ സിംബാംബ്‌വെക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അഭിഷേക് ശർമ. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ 15 റൺസിനും പുറത്തായ താരം സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ 30 പന്തിൽ 55 റൺസാണ് നേടിയത്.

ഇപ്പോഴിതാ ടൂർണമെന്റിൽ തുടക്കം പാളിയപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും തന്നെ ചേര്‍ത്തുപിടിച്ചുവെന്ന് തുറന്നു പറഞ്ഞ് അഭിഷേക് ശര്‍മ. തുടക്കം ഞാൻ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ല. ലോകകപ്പ് പോലെ വലിയൊരു വേദിയിൽ രാജ്യത്തിനായി ആദ്യമായി കളിക്കുമ്പോൾ മികച്ച തുടക്കം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നത് വലിയ തിരിച്ചടിയായി. പക്ഷേ, ആ സമയത്തും കോച്ചും ക്യാപ്റ്റനും തനിക്ക് തന്ന പിന്തുണ വലുതാണെന്ന് അഭിഷേക് പറഞ്ഞു.

നീ ഇനിയൊരു തവണ കൂടി പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നീ തന്നെ ഓപ്പണറായി കളിക്കും. ടീമിനെ ജയിപ്പിക്കാൻ നിനക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നായിരുന്നു തുടര്‍ച്ചായി മൂന്ന് ഡക്ക് അടിച്ചപ്പോള്‍ ക്യാപ്റ്റനും കോച്ചും എന്നോട് പറഞ്ഞത്. ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ താരങ്ങളും പരിശീലകരും ഞാൻ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു. ആ ഒരു പിന്തുണയാണ് എനിക്ക് വേണ്ടിയിരുന്നത്-അഭിഷേക് കൂട്ടിച്ചേർത്തു.

സമീകാലത്തൊന്നും മറ്റൊരു യുവതാരത്തിനും ഇന്ത്യൻ ടീം മാനേജ്മെന്‍റില്‍ നിന്ന് ഇത്തരമൊരു പിന്തുണ ലഭിച്ചിട്ടണ്ടാകില്ല. ഫോമിലായാല്‍ തന്‍റേതേയാ ദിവസം ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള മികവാണ് അഭിഷേകിനെ പിന്തുണക്കാന്‍ ടീം മാനേജ്മെന്‍റിനെ പ്രേരിപ്പിക്കുന്നത്. സിംബാബ്‌വെക്കെതിരായ അർധ സെഞ്ച്വറിയിലൂടെ മോശം ഫോം മറികടന്ന അഭിഷേക് ശർമ്മ. ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ മുന്നേറ്റത്തിലും നിര്‍ണായകമാകും.

Content Highlights:Gambhir, Suryakumatold Abhishek that he wouldn’t be dropped for ‘another zero’

dot image
To advertise here,contact us
dot image