സെമിയിലെത്തിയത് ഇംഗ്ലണ്ട് മാത്രം; പാകിസ്താൻ പുറത്തായോ?; കണക്കുകൾ നോക്കാം!

നിര്‍ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റുവാങ്ങിയതോടെ പാകിസ്താൻ ടി20 ലോകകപ്പ് സെമി കാണാതെ പുറത്തായോ?

സെമിയിലെത്തിയത് ഇംഗ്ലണ്ട് മാത്രം; പാകിസ്താൻ പുറത്തായോ?; കണക്കുകൾ നോക്കാം!
dot image

നിര്‍ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റുവാങ്ങിയതോടെ പാകിസ്താൻ ടി20 ലോകകപ്പ് സെമി കാണാതെ പുറത്തായോ എന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് വൈയിൽ നിന്ന് സെമിയിലെത്തുന്ന ആദ്യ ടീമായപ്പോള്‍ തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു എന്ന് വേണം പറയാൻ. സെമിയിലെത്താന്‍ പാകിസ്താന് ഇനി നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

ആ സാധ്യതകൾ നോക്കാം. അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിക്കുന്നതിനൊപ്പം എതിരാളികളുടെ മത്സരഫലം കൂടി അനുകൂലമായാലെ പാകിസ്താന് സെമിയിലെത്താനാവു. പാകിസ്താൻ സെമിയിലെത്തണമെങ്കില്‍ ന്യൂസിലൻഡ്, ഇംഗ്ലണ്ടിനും ശ്രീലങ്കക്കുമെതിരായ രണ്ട് മത്സരങ്ങളിലും തോൽക്കണം. ഇതിന് പുറമെ ശനിയാഴ്ച നടക്കുന്ന അവസാന സൂപ്പര്‍ 8 മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താല്‍ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പാകിസ്താന് സെമിയിലെത്താം.

ന്യൂസിലൻഡ് രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും പാകിസ്ഥാന്‍ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിക്കുകയും ചെയ്താല്‍ പാകിസ്താനും ന്യൂസിലന്‍ഡിനും 3 പോയന്‍റ് വീതമാവും. നെറ്റ് റണ്‍റേറ്റാവും ഇതോടെ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക. ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാല്‍ മാത്രമെ പാകിസ്താന് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവു.

അതേസമയം, അടുത്ത രണ്ട് മത്സരങ്ങളും ന്യൂസിലന്‍ഡ് ജയിച്ചാൽ ശ്രീലങ്കക്കെതിരായ അവസാന മത്സരം ജയിച്ചാലും പാകിസ്താൻ സെമി കാണാതെ പുറത്താവും. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും സെമിയിലെത്തും. ന്യൂസിലന്‍ഡിനെയും പാകിസ്താനെയും തോല്‍പിച്ചാല്‍ ശ്രീലങ്കയാവും സെമിയിലെത്തുന്ന രണ്ടാമത്തെ ടീം. ഇതോടെ ന്യൂസിലന്‍ഡും പാകിസ്താനും പുറത്താവും. ഇന്ന് നടക്കുന്ന ന്യൂസിലൻഡ്-ശ്രീലങ്ക മത്സരമാകും പാകിസ്താന്റെ സെമി സാധ്യതകള്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാകുന്ന മത്സരം.

Content Highlights: T20 Worldcup; pakistan semi final chances updates

dot image
To advertise here,contact us
dot image