സഞ്ജുവിന് സ്ഥാനം ഉറപ്പ്; ടീമിൽ മാറ്റങ്ങൾ; സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍!

ടി 20 ലോകകപ്പിൽ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ നാളെ നിർണായക പോരിൽ ഇന്ത്യ സിംബാബ്‌വെയെ നേരിടും.

സഞ്ജുവിന് സ്ഥാനം ഉറപ്പ്; ടീമിൽ മാറ്റങ്ങൾ; സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍!
dot image

ടി 20 ലോകകപ്പിൽ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ നാളെ നിർണായക പോരിൽ ഇന്ത്യ സിംബാബ്‌വെയെ നേരിടും. സൂപ്പർ 8-ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്‍റെ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ നാളത്തെ വിജയം അനിവാര്യമാണ്. നാളെ തോറ്റാല്‍ ഇന്ത്യ സെി കാണാതെ പുറത്താവും. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങിയ സിംബാബ്‌വെക്കും സെമി പ്രതീക്ഷ നിലനിര്‍ത്താൻ നാളെ ജയിച്ചേ മതിയാവു.

അതുകൊണ്ട് തന്നെ ജീവന്‍മരണപ്പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാൻ കഴിയാതിരുന്ന സുന്ദറിന് പകരം വൈസ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ ടീമിലെത്തും. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ സുന്ദറിനെ കൂടി കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സിംബബാ്‌വെ ടോപ് ഓര്‍ഡറില്‍ 7ല്‍5 ബാറ്റര്‍മാരും വലം കൈയന്‍മാരാണെന്നത് ഓഫ് സ്പിന്നറുടെ സാധ്യത ഇല്ലാതാക്കുന്നു.

ഫിനിഷറുടെ റോളിൽ എത്തിയ റിങ്കുവിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടക്കം കടക്കാനായിട്ടില്ല . ഇതിനിടെ ഇന്നലെ പിതാവിന്‍റെ അസുഖം കാരണം റിങ്കു ഇന്ത്യൻ ക്യാംപസ് വിട്ട് അടിയന്തരമായിഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ റിങ്കു നാളെ കളിക്കാനിടയില്ല. റിങ്കു പുറത്തിരിക്കുമ്പോള്‍ ചെന്നൈയിലെ സ്പിൻ അനുകൂല പിച്ചിൽ റിങ്കുവിന് പകരം സ്പിന്നർ കുൽദീപ് യാദവ് കളിക്കും.

കുറഞ്ഞ സ്ട്രൈക്ക് റേറ്റിന്‍റെ പേരിൽ വിമര്‍ശനം നേരിടുന്ന തിലക് വർമയ്ക്ക്ക്ക് നാളെ പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകില്ല. മൂന്നാം നമ്പറില്‍ ഇടം കൈയനായ തിലകിന് പകരമൊരു വലം കൈയന്‍ ബാറ്ററെ ഇറക്കാന്‍ തീരുമാനിച്ചാല്‍ സഞ്ജു പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തും. മൂന്നാം നമ്പറിലോ ഓപ്പണറായോ സഞ്ജുവിനെ കളിപ്പിക്കാം.

ഓപ്പണറായാണ് ഇറങ്ങുന്നതെങ്കിൽ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറിലേക്ക് മാറും. ഫോം കണ്ടെത്താൻ പ്രയാസപ്പെടുകാണെങ്കിലും ഓപ്പണർ അഭിഷേക് ശർമ്മ നാളെ പ്ലേയിംഗ് ഇലവനില്‍ തുടരും. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും ബൗളിംഗ് നിരയിലും മറ്റ്‌ മാറ്റങ്ങൾക്ക് സാധ്യതയില്ല.

ഇന്ത്യയുടെ സാധ്യതാ ഇലവൻ

സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.

Content Highlights: T20 Worldcup; Sanju Samson Play for sure; India vs Zimbambwe playing eleven

dot image
To advertise here,contact us
dot image