

ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താനെതിരെ ഫിഫ്റ്റി പ്ലസ് സ്‌കോറിന് അവകാശിയായ ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറെന്ന വമ്പന്‍ റെക്കോര്‍ഡാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായിരുന്ന രോഹിത് ശര്‍മയ്ക്കു പോലുമില്ലാത്ത റെക്കോര്‍ഡാണ് കന്നി ലോകകപ്പില്‍ തന്നെ ഇഷാന്‍ കുറിച്ചിരിക്കുന്നത്.
ഇതാദ്യമായല്ല പാകിസ്താനെതിരേ ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ അദ്ദേഹം മിന്നിച്ചത്. 2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിലും അദ്ദേഹം മാച്ച് വിന്നിങ് പ്രകടനം നടത്തിയിരുന്നു. അന്നു ടീം നാലു വിക്കറ്റിന് 66 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു ഇഷാന്റെ മാച്ച് വിന്നിങ് പ്രകടനം. 81 ബോളില്‍ 82 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.
ഇന്ത്യ- പാകിസ്താന്‍ അന്താരാഷ്ട്ര ടി20 മല്‍സരങ്ങളുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തി ഇഷാന്‍ അടിച്ചെടുത്തത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഗംഭീര്‍ നേടിയ 75 റണ്‍സിനെ ഇഷാന്‍ മറികടന്നിരിക്കുകയാണ്.
ഈ ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസം വിരാട് കോലി (82, മെല്‍ബണ്‍ 2022), പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ (79, ദുബായ്, 2021), കോലി (78, കൊളംബോ, 2012) എന്നിവരാണ്.
അതേ സമയം ഇന്നലെ നടന്ന ഇന്ത്യ-പാക് ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ഇന്ത്യ വൻ വിജയം നേടി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി.
പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു. ഇന്നലെ നാലോവർ എറിഞ്ഞ ഉസ്മാൻ താരിഖ് 24 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു.
Content Highlights: T20 worldcup; Ishan Kishan New recod against Pakistan