

കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം ഏറ്റുപിടിക്കാതെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ആരോപണം ഉന്നയിച്ചവരാണ് വിഷയത്തില്‍ മറുപടി പറയേണ്ടതെന്ന് ഇ പി ജയരാജൻ പറഞ്ഞു. താന്‍ ഇത്തരരം ആരോപണങ്ങള്‍ ഉന്നയിക്കാറില്ലെന്നും അദേഹം വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച അഴിമതിയാരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇ പി ജയരാജൻ.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൂര്‍ണ്ണമായും അനാവശ്യമാണെന്നും ഇത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെയും ഇ പി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിവാദമുണ്ടാക്കാനാണ് താൽപര്യമെന്ന് ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഭരിക്കാന്‍ താൽപര്യമില്ലെന്നും ജയരാജൻ വിമർശിച്ചു. വിഷയത്തില്‍ എം വി ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി തീരുമാനമല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
'വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വിവാദത്തിലേക്ക് പോയി, അതിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍ജീവമാക്കുന്നത് കേരളത്തിന് ഗുണകരമല്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ കരാര്‍ വ്യവസ്ഥയനുസരിച്ച് വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള താൽപര്യമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കേണ്ടത്. കരാര്‍ വ്യവസ്ഥയില്‍നിന്ന് വ്യതിചലിക്കാതെയും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാന്‍ കഴിയത്തക്ക നിലയില്‍ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. മന്ത്രിമാരൊക്കെ ആ കാര്യത്തില്‍ നല്ലതുപോലെ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കേരളത്തിന്റെ പൊതുതാൽപര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്'; ഇ പി ജയരാജന്‍ പറഞ്ഞു.
ഏതെങ്കിലും ആളുകള്‍ക്ക് അഴിമതി നടന്നുവെന്ന പ്രശ്നങ്ങളുണ്ടെങ്കില്‍ അത് അവര്‍ തന്നെ ഉന്നയിക്കട്ടെ. ആരോപണങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാരും വിജിലന്‍സും അന്വേഷിക്കട്ടെ. താൻ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ആരാണോ ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
Content Highlights: Senior CPI(M) leader E P Jayarajan declined to engage in the controversy surrounding the Vizhinjam share transfer issue.