'ഫുൾ സ്ലീവ് ധരിക്കുന്നത് പിടിക്കപ്പെടാതിരിക്കാൻ'; ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെ വിമർശിച്ച് ഇർഫാൻ പത്താൻ

പാകിസ്താൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

'ഫുൾ സ്ലീവ് ധരിക്കുന്നത് പിടിക്കപ്പെടാതിരിക്കാൻ'; ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെ വിമർശിച്ച് ഇർഫാൻ പത്താൻ
dot image

പാകിസ്താൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഉസ്മാന്‍ താരിഖിനെ ഫുൾ സ്ലീവ് ധരിച്ച് പന്തെറിയാൻ അനുവദിക്കരുതെന്നും പത്താൻ ആവശ്യപ്പെട്ടു.

സാധാരണ പന്തുകൾ എറിയുമ്പോൾ താരിഖിന് പ്രശ്നമില്ല. എന്നാൽ ആക്ഷനിടയിൽ ചെറിയൊരു ഇടവേള എടുത്ത് വേഗതയേറിയ പന്തുകൾ എറിയുമ്പോൾ കൈമുട്ട് നിയമവിരുദ്ധമായി വളയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പത്താൻ മുന്നറിയിപ്പ് നൽകി. ആക്ഷനിൽ നേരിയ സംശയമുള്ളവരെപ്പോലും ഹാഫ് സ്ലീവ് ധരിപ്പിച്ച് പന്തെറിയിച്ചാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ എന്നും പത്താന്‍ കൂട്ടിച്ചേർത്തു.

മുമ്പ് പാകിസ്താൻ സൂപ്പർ ലീഗിൽ ഉസ്മാന്‍റെ ആക്ഷൻ രണ്ടുതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഐസിസി ലാബിലെ പരിശോധനയിൽ താരിഖ് ക്ലീൻ ചിറ്റ് നേടിയിരുന്നു. തനിക്ക് ജന്മനായുള്ള ശാരീരിക പ്രത്യേകത കാരണമാണ് കൈമുട്ട് വളഞ്ഞിരിക്കുന്നതെന്നാണ് താരിഖിന്‍റെ വിശദീകരണം. അശ്വിൻ ഉൾപ്പെടെയുള്ള താരങ്ങൾ താരിഖിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അതേ സമയം ഇന്നലെ നടന്ന ഇന്ത്യ-പാക് ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ഇന്ത്യ വൻ വിജയം നേടി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു. ഇന്നലെ നാലോവർ എറിഞ്ഞ ഉസ്മാൻ താരിഖ് 24 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു.

Content Highlights:Not Let Usman Tariq Bowl With Full Sleeves' irfan pathan

dot image
To advertise here,contact us
dot image