സഞ്ജു തെറിച്ചേക്കും!; പാകിസ്താനെതിരെ അഭിഷേക് ശർമ തന്നെ ഓപ്പൺ ചെയ്യും; ടീമിനൊപ്പം കൊളംബോയിലേക്ക് പറന്നു

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ നിര്‍ണായക പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത.

സഞ്ജു തെറിച്ചേക്കും!; പാകിസ്താനെതിരെ അഭിഷേക് ശർമ തന്നെ ഓപ്പൺ ചെയ്യും; ടീമിനൊപ്പം കൊളംബോയിലേക്ക് പറന്നു
dot image

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ നിര്‍ണായക പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത. അസുഖം ബാധിച്ച് നമീബിയയ്ക്കെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ ഓപ്പണര്‍ അഭിഷേക് ശര്‍മ ടീമിനൊപ്പം കൊളംബോയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച നടക്കുന്ന പോരാട്ടത്തിൽ അഭിഷേക് കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നേരത്തെ പാകിസ്താനെതിരെയുള്ള മത്സരം കൂടി അഭിഷേകിന് നഷ്ടമാകുമെന്ന സൂചനകൾ ഉണ്ടായിരുന്നു. നമീബിയക്കെതിരായ മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യൻ സ്‌കിപ്പർ സൂര്യകുമാർ യാദവും ഇതിലേക്ക് സൂചന നൽകിയിരുന്നു. എന്നാൽ മത്സരത്തിന് ശേഷം അഭിഷേക് പാകിസ്താനെതിരെ കളിക്കുമെന്ന് തന്നെയാണ് കരുതുന്നത് എന്നായിരുന്നു വരുൺ ചക്രവർത്തി പറഞ്ഞത്.

അഭിഷേക് തിരിച്ചെത്തിയാൽ സഞ്ജു സാംസൺ പുറത്തായേക്കും. നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേകിന് പകരം ഇറങ്ങിയ സഞ്ജു എട്ട് പന്തിൽ 22 റൺസ് നേടി ചില മിന്നലാട്ടങ്ങൾ കാണിച്ചിരുന്നു. ടി 20 ലോകകപ്പിൽ ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായുമാണ് സഞ്ജു ടീമിലെത്തിയത് എങ്കിലും ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനം മൂലം സ്ഥാനം നഷ്ടമാകുകയായിരുന്നു. സഞ്ജുവിന് പകരം ആ പരമ്പരയിൽ തിളങ്ങിയ ഇഷാൻ കിഷനാണ് ഇപ്പോൾ ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണറും.

ഏറെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് മറ്റന്നാൾ അരങ്ങുണരാൻ പോകുന്നത്. നേരത്തെ ബംഗ്ലാദേശിന് പിന്തുണ അർപ്പിച്ച് പാകിസ്താൻ ഇന്ത്യയുമായി കളിക്കില്ല എന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാനം ഐ സി സി നിലപാട് കടുപ്പിച്ചതോടെയാണ് കളിക്കാൻ തയ്യാറായത്.

Content Highlights: Abhishek Sharma likely to paly against Pakistan, sanju out

dot image
To advertise here,contact us
dot image