

ഇന്ത്യയെ സംബന്ധിച്ച് ക്രിക്കറ്റ് ഒരു കായികത്തിനപ്പുറം വലിയ വ്യവസായം കൂടിയാണ്. ഓരോ മത്സരങ്ങളിലും കോടികളുടെ ബിസിനസുകളാണ് നടക്കുന്നത്. കായിക താരങ്ങളും ക്രിക്കറ്റിന്റെ വാണിജ്യ മൂല്യം കൊണ്ട് തന്നെ കോടീശ്വരന്‍മാരാകാറുണ്ട്. നിലവില്‍ നടക്കുന്ന ടി-20 ലോകകപ്പിലെ ഏറ്റവും സമ്പാദ്യമുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്.
10) മാര്‍ക്കസ് സ്റ്റോയിനസ് (ഓസ്‌ട്രേലിയ)- 45.7 കോടി
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനസാണ് പട്ടികയില്‍ പത്താമതുള്ളത്. ലോകത്ത് നചക്കുന്ന ഫ്രഞ്ചൈസി ക്രിക്കറ്റിലെല്ലാം തന്നെ നിറസാന്നിധ്യമാണ് സ്റ്റോയിനസ്. 45.7 കോടി രൂപയാണ് താരത്തിന്റെ ആസ്തി.
9) ടിം ഡേവിഡ് (ഓസ്‌ട്രേലിയ)- 49.8 കോടി
ലോക ക്രിക്കറ്റിലെ നിലവിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ ടിം ഡേവിഡ് ഓസീസിന്റെ തുറുപ്പ് ചീട്ടാണ്. 49.8 കോടി രൂപയുടെ ആസ്തിയാണുള്ളത്. വിവിധ രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിലൂടെയാണ് താരത്തിന്റെ സമ്പാദ്യം.
8) സഞ്ജു സാംസണ്‍ (ഇന്ത്യ)- 53.9 കോടി
എട്ടാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണാണ്. ഐപിഎല്ലില്‍ സിഎസ്‌കെയിലേക്ക് 18 കോടിക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന്റെ ആസ്തി 53.9 കോടി രൂപയാണ്.
7) ഇഷാന്‍ കിഷന്‍ (ഇന്ത്യ)- 58.1 കോടി
മിന്നും ഫോമിലുള്ള ഇഷന്‍ കിഷനാണ് പട്ടികയില്‍ ഏഴാമതുള്ളത്. നിലവില്‍ ബിസിസിഐ കരാറില്ലാതെ തന്നെ കിഷന് 58.1 കോടി രൂപ ആസ്തിയുണ്ട്. നിലവില്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിഷനാണ്.
8)
സൂര്യകുമാര്‍ യാദവ് (ഇന്ത്യ) - 66.4 കോടി
ഇന്ത്യയുടെ ട്വന്റി-20 ടീം ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന് 66.4 കോടി രൂപയാണ് ആസ്തി. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 16.35 കോടി രൂപ പ്രതിഫലം വാങ്ങുന്ന സൂര്യകുമാര്‍ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വാണിജ്യ ബ്രാന്‍ഡുകളില്‍ ഒന്നാണ്.
5) ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക) - 66.4 കോടി
ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്വിന്റണ്‍ ഡികോക്കാണ് അഞ്ചാമതുളളത്. ഐപിഎല്ലിലും മറ്റ് ലീഗുകളിലും നിറസാന്നിധ്യമായ താരത്തിന് 66.4 കോടി രൂപയുടെ ആസ്തിയുണ്ട്.
4) ജസ്പ്രീത് ബുംറ (ഇന്ത്യ) - 74.7 കോടി
ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളറായ ജസ്പ്രീത് ബുംറ ബിസിസിഐയുടെ എ ഗ്രേഡ് കാറ്റഗറിയിലുള്ള താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.
3) ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)- 83 കോടി
ഇംഗ്ലണ്ട് താരവും മുന്‍ നായകനുമായ ജോസ് ബട്‌ലറാണ് പട്ടികയില്‍ മൂന്നാമതുള്ളത്. ഐപില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ ബട്‌ലര്‍ ആഗോള ലീഗുകളിലെല്ലം തന്നെ പ്രീമിയം താരമാണ്. 83 കോടി രൂപയാണ് താരത്തിന്റെ ആസ്തി.
2) ഹാര്‍ദിക്ക് പാണ്ഡ്യ (ഇന്ത്യ)- 91.3 കോടി
രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ സൂപ്പര്‍താരമായ ഹാര്‍ദിക്ക് പാണ്ഡ്യയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക്ക് പരസ്യമൂല്യമുള്ള താരം കൂടിയാണ്. 91.3 കോടി രൂപയാണ് താരത്തിന്റെ ആസ്തി.
1) ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ) 116.2 കോടി
പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ള മാക്‌സ് വെല്ലിന് നൂറ് കോടിക്ക് മുകളില്‍ ആസ്ത്ിയുണ്ട്. ലോക ക്രിക്കറ്റിലെ തന്നെ ഒരു ബ്രാന്‍ഡായ മാക്‌സ്‌വെല്‍ ലീഗുകളിലെല്ലാം തന്നെ നിറസാന്നിധ്യമാണ്.
Content Highlights- Richest cricket players in T20 worldcup 2026