ടി20 ലോകകപ്പ് സന്നാഹം; കാനഡയ്‌ക്കെതിരെ നേപ്പാളിന് ആധികാരിക വിജയം

ഓപ്പണർ ആസിഫ് ഷെയ്ഖിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് നേപ്പാളിന് അനായാസ വിജയം സമ്മാനിച്ചത്

ടി20 ലോകകപ്പ് സന്നാഹം; കാനഡയ്‌ക്കെതിരെ നേപ്പാളിന് ആധികാരിക വിജയം
dot image

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ കാനഡയ്ക്കെതിരെ ആധികാരിക വിജയം സ്വന്തമാക്കി നേപ്പാൾ. ചെന്നൈയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് നേപ്പാള്‍ വിജയം സ്വന്തമാക്കിയത്. കാനഡ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം വെറും 18 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ മറികടന്നു. ഓപ്പണർ ആസിഫ് ഷെയ്ഖിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് നേപ്പാളിന് അനായാസ വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കാനഡ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസ് അടിച്ചെടുത്തത്. കാനഡയ്ക്ക് വേണ്ടി ശ്രേയസ് മോവ പുറത്താകാതെ 38 റൺസ് നേടി ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ആസിഫ് ഷെയ്ഖ് നേപ്പാളിന് മികച്ച തുടക്കം സമ്മാനിച്ചു. 29 പന്തിൽ നിന്ന് 58 റൺസ് അടിച്ചുകൂട്ടിയ ആസിഫ് ഷെയ്ഖിന് പിന്തുണയുമായി 44 റൺസ് നേടിയ സുന്ദീപ് ജോറയും തിളങ്ങി. ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത 84 റൺസിന്റെ കൂട്ടുകെട്ടാണ് നേപ്പാളിന് കരുത്തായത്.

Content Highlights: ICC T20 World Cup 2026 Warm‑Up Match; Nepal beats Canada

dot image
To advertise here,contact us
dot image