ജെമീമയ്ക്ക് ഫിഫ്റ്റി, തകര്‍ത്തടിച്ച് ലോറയും ഹെൻറിയും; RCBക്കെതിരെ റെക്കോര്‍ഡ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി

ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസ് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി

ജെമീമയ്ക്ക് ഫിഫ്റ്റി, തകര്‍ത്തടിച്ച് ലോറയും ഹെൻറിയും; RCBക്കെതിരെ റെക്കോര്‍ഡ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി
dot image

വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 204 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് അടിച്ചെടുത്തു. വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസ് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. ലിസ്ലി ലീ, ഷഫാലി വര്‍മ, ലോറ വോള്‍വാര്‍ഡ്, ഷിനല്‍ ഹെന്റി എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും ഡല്‍ഹിക്ക് കരുത്തായി. 37 പന്തില്‍ 57 റണ്‍സെടുത്ത ജെമീമയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 44 റണ്‍സെടുത്ത ലോറ വോള്‍വാര്‍ഡ് അവസാന പന്തില്‍ റണ്ണൗട്ടായി.

Content Highlights: WPL 2026 Final, RCB vs DC: Jemimah fifty, Henry–Wolvaardt surge lift Delhi Capitals to 203/4

dot image
To advertise here,contact us
dot image