മലയാളി ഡാ!!! ഒറ്റ സെഞ്ച്വറിയില്‍ ആരോണ്‍ ജോർജിന്റെ റെക്കോര്‍ഡ് വേട്ട

മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്

മലയാളി ഡാ!!! ഒറ്റ സെഞ്ച്വറിയില്‍ ആരോണ്‍ ജോർജിന്റെ റെക്കോര്‍ഡ് വേട്ട
dot image

മലയാളിയുടെ സെഞ്ച്വറിക്കരുത്തിൽ അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തിയിരിക്കുകയാണ് ഇന്ത്യ. അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ കൗമാരപ്പട ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. അഫ്ഗാൻ ഉയർത്തിയ 311 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41 .1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അഫ്ഗാനിസ്ഥാനെതിരായ സെമി പോരാട്ടത്തില്‍ 104 പന്തില്‍ 115 റണ്‍സാണ് ആരോൺ സ്വന്തമാക്കിയത്. നിർണായക സെഞ്ച്വറിയിലൂടെ ആരോൺ നിരവധി റെക്കോർഡുകളും സ്വന്തം പേരിലെഴുതിച്ചേർത്തു.

അണ്ടര്‍ 19 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ മാത്രം ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡാണ് മലയാളി താരം ആരോണ്‍ ജോര്‍ജ് സ്വന്തമാക്കിയത്. അണ്ടര്‍ 19 ലോകകപ്പ് നോക്കൗട്ടില്‍ ഇന്ത്യൻ താരത്തിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് ആരോണ്‍ ജോര്‍ജ് നേടിയ 115 റണ്‍സ്. 2006ലെ അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 129 റണ്‍സടിച്ച ചേതശ്വര്‍ പൂജാരയാണ് നോക്കൗട്ടിൽ ഇന്ത്യയുടെ ടോപ് സ്കോറര്‍.

റെക്കോർഡിൽ 2012ലെ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 111 റണ്‍സടിച്ച ഉന്‍മുക്ത് ചന്ദിനെയും 2016ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ നമീബിയക്കെതിരെ 111 റണ്‍സെടുത്ത റിഷഭ് പന്തിനെയും ആരോണ്‍ ജോര്‍ജ് മറികടന്നു.

Content Highlights: U19 World Cup 2026, IND vs AFG: Century for Aaron George, bags records

dot image
To advertise here,contact us
dot image