

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ. ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. അഫ്ഗാൻ ഉയർത്തിയ 311 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41 .1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
മലയാളി താരം ആരോൺ ജോർജിന്റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയെ കൂറ്റൻ സ്കോർ അനായാസമായി മറികടക്കാൻ സഹായിച്ചത്. 104 പന്തിൽ രണ്ട് സിക്‌സറും 15 ഫോറുകളും അടക്കം 115 റൺസാണ് നേടിയത്.
വൈഭവ് സൂര്യവംശി 33 പന്തിൽ നാല് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 68 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ ആയുഷ് മാത്രേയും അർധ സെഞ്ച്വറി നേടി. 59 പന്തിൽ നാല് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 62 റൺസ് നേടി പുറത്തായി. വിഹാർ മൽഹോത്ര 38 റൺസ് നേടി പുറത്തായി.
നേരത്തെ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് അടിച്ചെടുത്തു. ഫൈസല്‍ ഖാന്റെയും ഉസൈറുള്ളായുടെയും വെടിക്കെട്ട് സെഞ്ച്വറികളാണ് അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
93 പന്തില്‍ 110 റണ്‍സെടുത്ത ഷിനോസദയാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ സെഞ്ച്വറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അഫ്ഗാന് വേണ്ടി ഓപ്പണര്‍ ഉസ്മാന്‍ സാദത്ത് 39റൺസും ഖാലിദ് അഹമ്മദ് സായി 31 റണ്‍സുമെടുത്തു.
മൂന്നാം വിക്കറ്റില്‍ ഉസൈറുള്ള നിയാസി-ഫൈസല്‍ ഷിനോസോദ സഖ്യം 130 പന്തില്‍ 148 റണ്‍സെടുത്തതാണ് അഫ്ഗാന് കരുത്തായത്. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു. ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.
Content Highlights: Aaron scores a blistering century; India beats Afghanistan in U-19 World Cup final