കളി നടക്കുമ്പോള്‍ സ്‌ക്രോള്‍ ചെയ്യുവാണോ? ഇന്ത്യ പാകിസ്താന്‍ മത്സരത്തിനിടെ ഫോണില്‍ കളിച്ച് സര്‍ഫറാസ

ഐസിസി നിയമം ലംഘിച്ചെന്ന് പരാതി

കളി നടക്കുമ്പോള്‍ സ്‌ക്രോള്‍ ചെയ്യുവാണോ? ഇന്ത്യ പാകിസ്താന്‍ മത്സരത്തിനിടെ ഫോണില്‍ കളിച്ച് സര്‍ഫറാസ
dot image

ഐസിസി നിയമം ലംഘിച്ചെന്ന് പരാതി

അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പാകിസ്താന്‍ ടീം മെന്റര്‍ സര്‍ഫറാസ് അഹമ്മദ്. നിര്‍ണായക മത്സരത്തില്‍ പാകിസ്താന്‍ ഡ്രസിങ് റൂമിന്റെ സമീപത്ത് നിന്നും താരം ഫോണില്‍ കളിച്ചതാണ് വിവാദമായിരിക്കുന്നത്.

മുന്‍ പാകിസ്താന്‍ താരവും പാകിസ്താന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ കോച്ചുമായ സര്‍ഫറാസ് ഇത്തരത്തില്‍ ഐസിസി നിയമം ലംഘിച്ചത് സോഷ്യല്‍ ചര്‍ച്ചയാകുന്നുണ്ട്. ഐസിസിയുടെ കര്‍ശനമായ അഴിമതി വിരുദ്ധ നിയമങ്ങളുടെ ലംഘനമാണിതെന്ന ആരോപണം ശക്തമാണ്.

ഐസിസിയുടെ 'പ്ലേയേഴ്‌സ് ആന്‍ഡ് മാച്ച് ഒഫീഷ്യല്‍സ് ഏരിയ' നിയമപ്രകാരം, കളി നടക്കുന്ന സമയത്ത് ഡ്രസ്സിങ് റൂമിലോ പരിസരത്തോ കളിക്കാര്‍ക്കോ ടീം ഒഫീഷ്യല്‍സിനോ ആശയവിനിമയോപാധികള്‍ ഒന്നും ഉപയോഗിക്കാന്‍ അനുവാദമില്ല. ഐസിസി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4.1.1 അനുസരിച്ച് മത്സരസമയത്ത് കളിക്കാരോ പരിശീലകരോ സപ്പോര്‍ട്ട് സ്റ്റാഫോ ടീമുമായി ബന്ധപ്പെട്ടവരോ മൊബൈല്‍ ഫോണോ മറ്റ് ആശയവിനിമയ ഉപാധികളോ യാതൊരു കാരണവശാലും കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ല.

എന്നാല്‍ സാധാരണയായി ടീം മാനേജര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുണ്ട്. എന്നാല്‍ മെന്റര്‍ എന്ന നിലയില്‍ സര്‍ഫറാസിന് ഈ ഇളവ് ബാധകമാണോ എന്നത് ഐസിസി പരിശോധിക്കും. സര്‍ഫറാസ് ഫോണ്‍ ഉപയോഗിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഐസിസി അഴിമതി വിരുദ്ധ വിഭാഗം പാക് ടീം മാനേജ്മെന്റിനോട് വിശദീകരണം തേടിയേക്കും.

സര്‍ഫറാസിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍് പിഴയോ അല്ലെങ്കില്‍ നിശ്ചിത മത്സരങ്ങളില്‍ നിന്ന് വിലക്കോ നേരിടേണ്ടി വന്നേക്കാം. അണ്ടര്‍ 19 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് 58 റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് മെന്ററിന് വിവാദം. യൂത്ത് ഏഷ്യാ കപ്പ് പാകിസ്താന്‍ ഉയര്‍ത്തിയപ്പോഴും ടീമിന്റെ മെന്ററായിരുന്നു സര്‍ഫറാസ്.

Content Highlights- Sarfaraz Ahmed using Mobile in Dressing room in India vs Pak u19 match

dot image
To advertise here,contact us
dot image