

മറ്റാരോടും പങ്കുവയ്ക്കാനാവാത്ത വിഷമങ്ങളും പ്രയാസങ്ങളുമെല്ലാം മനസിനെ പിടികൂടി ആകെ വിഷമിച്ചിരിക്കുന്ന സാഹചര്യം. ആരാണ് എന്നെ ഒന്ന് കേള്‍ക്കാന്‍ ഉള്ളത്. അങ്ങനെയുളള സാഹചര്യങ്ങള്‍ നേരിടുന്ന പലരുടേയും മുന്‍പിലേക്കാണ് ചാറ്റ് ജിപിടി എന്ന കൂട്ടുകാരന്‍ എത്തുന്നത്. എന്ത് സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്ന, പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്ന ചാറ്റ്ജിപിടി അങ്ങനെ എല്ലാവരുടേയും ഇഷ്ടക്കാരനായി മാറുകയായിരുന്നു. എന്നാല്‍ എന്തിനും ഏതിനും സംശയം ചോദിക്കുന്നതിനൊപ്പം വ്യക്തിപരമായ പ്രശ്‌നത്തിനായി AI ഉപയോഗിക്കുന്നത് നല്ല കാര്യമാണോ? സാമ്പത്തിക സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, അനിശ്ചിതത്വം എന്നിവയാല്‍ കഷ്ടപ്പെടുന്ന ഒരു ലോകത്ത് വൈകാരിക പിന്തുണയ്ക്കായി പലരും AI യെ ആശ്രയിക്കാറുണ്ട്. chatGPT,Claude,Gemini പോലെയുള്ള ഉപകരണങ്ങള്‍ ഇക്കാലത്ത് വൈകാരിക പിന്തുണയ്ക്കായി ഉപയോഗിക്കാറുണ്ട്. താന്‍ പറയുന്നത് കേള്‍ക്കുന്നു എന്ന തോന്നല്‍ പലര്‍ക്കും ആശ്വാസം നല്‍കുന്നു.

AI എപ്പോഴും ഡാറ്റയിലെ പാറ്റേണുകളെ അടിസ്ഥാനമാക്കിയാണ് പ്രതികരിക്കുന്നത്. AI യെ അമിതമായി ആശ്രയിക്കുന്നത് ഉറപ്പ് തേടല്‍, ആശ്രയ മനോഭാവം, എന്നിവയിലേക്ക് നയിച്ചേക്കാം. വൈകാരികമായ പിന്തുണയ്ക്കായി എപ്പോഴും ചാറ്റ്‌ബോട്ടിലേക്ക് പോകുന്നതിനെ ഇത് പ്രേരിപ്പിക്കും. താല്‍കാലികമായി ആശ്വാസം നല്‍കുമെങ്കിലും നിങ്ങള്‍ പിന്നീട് കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്.

വികാരങ്ങള്‍ പൂര്‍ണമായും പ്രോസസ് ചെയ്യുന്നതില്‍നിന്നും നിങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കാന്‍ AI യ്ക്ക് കഴിയില്ല. കാലക്രമേണ ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിനും മാനസിക പ്രയാസങ്ങളെ സ്വയം പരിഹരിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും.

ആത്മവിശ്വാസം തോന്നിപ്പിക്കുന്ന രീതിയില്‍ മറുപടി നല്‍കാന്‍ AI യ്ക്ക് കഴിയും. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും ശരിയായിരിക്കണമെന്നില്ല. അപകട സാധ്യത വേണ്ടവിധത്തില്‍ പരിഹരിക്കാനോ പ്രതിസന്ധി സാഹചര്യങ്ങളില്‍ ഉചിതമായി പ്രതികരിക്കാനോ അതിന് കഴിയില്ല.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ചാറ്റ്‌ബോട്ടുകളുടെ ദീര്‍ഘകാല ഉപയോഗം വിഷാദരോഗം വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം എന്നാണ്. വൈകാരിക സ്ഥിരീകരണത്തിനായി AI യെ വളരെയധികം ആശ്രയിക്കുമ്പോള്‍ കാലക്രമേണ മനുഷ്യര്‍ കൂടുതല്‍ ഉത്കണ്ഠാകുലരാകാന്‍ സാധ്യതയുണ്ട്. സങ്കീര്‍ണമോ ഗുരുതരമോ ആയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരിക്കലും AI ഒരു യഥാര്‍ഥ തെറാപ്പിസ്റ്റിന് പകരമാകില്ല.
Content Highlights :The dangers of relying on AI for mental health