'സഞ്ജുവിന് പകരം ഇഷാൻ വിക്കറ്റ് കീപ്പറായതിന് കാരണമുണ്ട്'; തുറന്നുപറഞ്ഞ് സൂര്യകുമാർ

ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ എന്ന സ്ഥാനവും സഞ്ജുവിന് നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളക്കം പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ നായകന്റെ പ്രതികരണം

'സഞ്ജുവിന് പകരം ഇഷാൻ വിക്കറ്റ് കീപ്പറായതിന് കാരണമുണ്ട്'; തുറന്നുപറഞ്ഞ് സൂര്യകുമാർ
dot image

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതോടെ മലയാളി താരം സഞ്ജു സാംസണിനെ കുറിച്ചുള്ള ആശങ്കയിലാണ് ആരാധകർ. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ബാറ്റിങ്ങിൽ മോശം പ്രകടനം കാഴ്ച വെച്ച താരത്തിന് വിക്കറ്റ് കീപ്പർ സ്ഥാനവും കഴിഞ്ഞ മത്സരത്തിൽ നഷ്ടപ്പെട്ടിരുന്നു. കാര്യവട്ടത്ത് നിർണായക സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് സഞ്ജുവിന് പകരം ന്യൂസിലാൻഡ് ഇന്നിങ്സിൽ‌ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയിരുന്നത്.

ഇപ്പോഴിതാ കാര്യവട്ടത്ത് സഞ്ജുവിന് പകരം ഇഷാനെ വിക്കറ്റ് കീപ്പറായി നിർത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ എന്ന സ്ഥാനവും സഞ്ജുവിന് നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളക്കം പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ നായകന്റെ പ്രതികരണം. ഇഷാൻ കിഷൻ കീപ്പർ ​ഗ്ലൗ അണിഞ്ഞതിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് സൂര്യകുമാർ യാദവ് വ്യക്തമാക്കിയത്.

'പരമ്പരയുടെ തുടക്കത്തിൽ തന്നെ തിലക് വർമ ടീമിലുണ്ടായിരുന്നില്ല. തിലക് ഇല്ലാത്തതുകൊണ്ടാണ് രണ്ട് കീപ്പര്‍മാരും ടീമില്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ അത് കൊണ്ട് ആദ്യ മൂന്ന് മത്സരങ്ങൾ സഞ്ജുവും ശേഷമുള്ള രണ്ട് മത്സരങ്ങൾ ഇഷാനും വിക്കറ്റ് കീപ്പർ ആയി കളത്തിലിറങ്ങണം എന്ന് ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു',

'ഇഷാൻ കിഷൻ ചെറിയ പരിക്ക് കാരണം നാലാം മത്സരം വിട്ടുനിൽക്കേണ്ടിവന്നിരുന്നു. അതുകൊണ്ടാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. പരിക്ക് മാറി ഇഷാൻ തിരിച്ചെത്തിയതോടെ വിക്കറ്റ് കീപ്പർ റോളിൽ അദ്ദേഹത്തെ ടീം നിയോഗിക്കുക ആയിരുന്നു', ക്യാപ്റ്റൻ വ്യക്തമാക്കി.

Content Highlights: IND vs NZ: Suryakumar Yadav Breaks Silence On Ishan Kishan Replacing Sanju Samson As Wicketkeeper

dot image
To advertise here,contact us
dot image