ചെപ്പോക്കില്‍ പഞ്ചാബ് കിംഗ്‌സിന് ടോസ്; ചെന്നൈ ടീമില്‍ ഒരു മാറ്റം

ടീമിൽ മാറ്റമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്

ചെപ്പോക്കില്‍ പഞ്ചാബ് കിംഗ്‌സിന് ടോസ്; ചെന്നൈ ടീമില്‍ ഒരു മാറ്റം
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം.

വിജയത്തുടർച്ച ലക്ഷ്യമിട്ട് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുമ്പോൾ സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് റുതുരാജ് ​ഗെയ്ക്വാദും ടീമും സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. പഞ്ചാബ് ആദ്യ മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെ തോൽപ്പിച്ചപ്പോൾ സിഎസ്കെ രാജസ്ഥാൻ റോയൽസിനോട് തോൽവി വഴങ്ങിയിരുന്നു.

ടീമിൽ മാറ്റമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. അതേസമയം രാജസ്ഥാൻ റോയൽസിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മാത്യു ഷോർട്ടിന് പകരം പ്രശാന്ത് വീർ ഇലവനിലെത്തി.

പഞ്ചാബ് കിംഗ്സ് പ്ലേയിങ് ഇ‌ലവൻ: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കൂപ്പർ കൊണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, വിജയ്കുമാർ വൈഷക്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിങ് ഇ‌ലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, കാർത്തിക് ശർമ, പ്രശാന്ത് വീർ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്.

Content highlights: IPL 2026, ‌CSK vs PBKS: Punjab Kings captain Shreyas Iyer wins toss, opts to field first against Chennai super kings

dot image
To advertise here,contact us
dot image