

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റണെതിരെയുള്ള മത്സരം 1-1ന് അവസാനിക്കുകയായിരുന്നു. സണ്ടർലാൻഡ്, ചെൽസി എന്നീ ടീമുകൾക്കെതിരെ കഴിഞ്ഞ രണ്ട് മത്സരത്തിലും സിറ്റി സമനില വഴങ്ങിയിരുന്നു.
41ാം മിനിറ്റിൽ ലഭിച്ച പെനാൾട്ടിയിലൂടെ സിറ്റിയായിരുന്നു ആദ്യം വല കുലുക്കിയത്. എർലിങ് ഹാളണ്ട് സിറ്റിക്ക് വേണ്ടി വീണ്ടും ലക്ഷ്യം കണ്ടു. എന്നാൽ സിറ്റിയെ വിറപ്പിച്ച് കളിച്ച ബ്രൈറ്റൺ രണ്ടാം പകുതിയിൽ സമനില ഗോൾ നേടി.
പതറാതെ കളിച്ച ബ്രൈറ്റൺ 60 മത്തെ മിനിറ്റിൽ അയാരിയുടെ പാസിൽ നിന്നും മിറ്റോമയിലൂടെ സമനില ഗോൾ നേടുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും സമനില. ബേൺലിക്കെതിരെയുള്ള മത്സരത്തിൽ 2-2നാണ് യുണൈറ്റഡിന്റെ സമനില. യുണൈറ്റഡ് കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ പക്ഷെ വിജയം കണ്ടെടത്താൻ സാധിച്ചില്ല. യുണൈറ്റഡിനായി ബെഞ്ചമിൻ സെസ്‌കോ ഇരട്ട ഗോൾ നേടി.
Content Highlights- Manchester City and United concedes Draw in premier league