

യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍. എഐ സാങ്കേതിക വിദ്യ വ്യാപകമായതോടെ തട്ടിപ്പുകളുടെ എണ്ണവും കൂടിയതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ സുരക്ഷാ കൗണ്‍സില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഫലപ്രദമായി ഉപോയോഗിക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടമേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ വ്യാപകമായതോടെ സൈബര്‍ തട്ടിപ്പുകളുടെ എണ്ണവും അതിന്റെ വേഗതയും വര്‍ധിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ 39 സെക്കന്‍ഡില്‍ ഒരിക്കല്‍ ഒരു സൈബര്‍ തട്ടിപ്പ് നടക്കുന്നതായാണ് കണ്ടെത്തല്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലമുള്ള ആഗോള സാമ്പത്തിക നഷ്ടം 2026ഓടെ 11.9 ട്രില്യണ്‍ ഡോളറിലെത്തുമെന്നും 2030ഓടെ അത് 19.7 ട്രില്യണ്‍ ഡോളറായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയിലും പ്രവാസികളടക്കം നിരവധി ആളുകളാണ് തട്ടിപ്പിന് ഇരകളാകുന്നത്. സോഷ്യല്‍ മീഡിയയിലെ ആകര്‍ഷകമായ പരസ്യങ്ങളിലൂടെ വിശ്വാസ്യത നേടിയെടുത്ത് പൊതുജനങ്ങളുടെ സ്വാകര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വന്തമാക്കുകയാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഉപഭേക്താവിന് സംശയം തോന്നുന്നതിന് മുമ്പ് തന്നെ അവരുടെ അക്കൗണ്ടില്‍ നിന്നും പണവും പിന്‍വലിക്കാനും ഇത്തരം സംഘങ്ങള്‍ക്ക് കഴിയും.
ഫിഷിങ് ആക്രമണങ്ങള്‍, ഡീപ്ഫെയ്ക് അധിഷ്ഠിത തട്ടിപ്പുകള്‍, സുരക്ഷിതമല്ലാത്ത പബ്ലിക് വൈ-ഫൈ നെറ്റ്‍വര്‍ക്കുകള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവയാണ് നിലവില്‍ ഏറ്റവും ഗുരുതരമായ ഭീഷണികള്‍. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശക്തവും സങ്കീര്‍ണവുമായ പാസ്‍വേഡുകൾ ഉപയോഗിക്കണമെന്നും എല്ലാ അക്കൗണ്ടുകളിലും ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പൊതുസ്ഥലങ്ങളിലെ സൗജന്യ വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ വിശ്വസനീയമായ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം നെറ്റ്‍വർക്കുകളിലൂടെയുള്ള ബാങ്കിങ് ഇടപാടുകള്‍ ഒഴിവാക്കുകയും വേണം. ഇതിന് പുറമെ അപരിചിത ഇമെയിലുകള്‍, സന്ദേശങ്ങള്‍ എന്നിവയിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്നും, മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യണമെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: UAE authorities have warned the public about a rise in online fraud cases and urged residents to exercise caution while using digital platforms. The advisory highlights the need for increased cyber awareness to prevent financial losses and protect personal information amid growing cybercrime incidents.