ഇതിലും ക്യൂട്ട് 'കുട്ടുമാ കുട്ടു' ഇനി വരാനില്ല; ബേസിലിനെ കടത്തിവെട്ടി കുഞ്ഞു ഹോപ്പ്

എക്‌സ്പ്രഷന്‍സിലും ചിരിയിലും ബേസിലിനെ മകള്‍ ഹോപ്പ് കടത്തിവെട്ടി എന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്

ഇതിലും ക്യൂട്ട് 'കുട്ടുമാ കുട്ടു' ഇനി വരാനില്ല; ബേസിലിനെ കടത്തിവെട്ടി കുഞ്ഞു ഹോപ്പ്
dot image

'കുട്ടുമാ കുട്ടു' ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ പാട്ട്. പാട്ടിന് ചുവടുവെച്ചും എക്‌സ്പ്രഷന്‍സ് വാരിവിതറിയും ഒരുപാട് റീല്‍സ് ഇതിനോടകം എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് പുതിയൊരു ടീം കൂടി എത്തിയിരിക്കുകയാണ്, ബേസില്‍ ജോസഫും കുടുംബവുമാണത്. ബേസിലും ഭാര്യ എലിസബത്തും മകള്‍ ഹോപ്പും ആണ് 'കുട്ടുമാ കുട്ടു' റീലുമായി എത്തിയിരിക്കുന്നത്.

സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എക്‌സ്പ്രഷന്‍സിലും ചിരിയിലും ബേസിലിനെ മകള്‍ ഹോപ്പ് കടത്തിവെട്ടി എന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്. ഭാര്യ എലിസബത്തും കലക്കിയെന്ന് കമന്റുകളുണ്ട്. ബേസില്‍ കുടുംബത്തിനൊപ്പം പങ്കുവെക്കുന്ന റീലുകള്‍ക്ക് നേരത്തെയും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ ഹോപ്പിനും ഫാന്‍സ് ആയിരിക്കുകയാണ് എന്നാണ് കമന്റുകള്‍.

2025 അവസാനത്തോടെയാണ് 'കുട്ടുമാ കുട്ടു' എന്ന പാട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. 2017ല്‍ പുറത്തിറങ്ങിയ ഈ നേപ്പാളി ഗാനത്തിലെ ചെറിയൊരു ഭാഗമായിരുന്നു ഇന്‍സ്റ്റാ യൂസേഴ്‌സിന്റെ ഹൃദയം കവര്‍ന്നത്. പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകലെല്ലാം 'കുട്ടുമാ കുട്ടു' നിറഞ്ഞു. കേരളത്തിലും ഗാനവും റീലും അതിവേഗമാണ് വൈറലായത്.

Basil Joseph

അതേസമയം, ബേസില്‍ അതിഥി വേഷത്തിലെത്തിയ പരാശക്തി എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജനുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പൊന്മാന്‍ എന്ന ചിത്രത്തിലൂടെ 2025ല്‍ തമിഴ് പ്രേക്ഷകരുടെ കൂടി മനം കവര്‍ന്ന ബേസില്‍ തമിഴില്‍ ആദ്യമായി എത്തുന്ന ചിത്രം കൂടിയാകും പരാശക്തി.

ബേസില്‍ ആദ്യമായി നിര്‍മാതാവ് കൂടിയാകുന്ന അതിരടി എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായാണ് നടന്‍ എത്തുന്നത്. ബേസില്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇതിനെല്ലാം ഇടയിലും ബേസിലിന്റെ അടുത്ത സംവിധാന സംരംഭത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ഏത് ചിത്രമാകും ഒരുക്കുക എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ബോളിവുഡില്‍ രണ്‍വീറിനെ നായകനാക്കി ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ ചിത്രം ബേസില്‍ സംവിധാനം ചെയ്യുമെന്ന ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവ മുന്നോട്ടുപോയിട്ടില്ല.

Content Highlights: Basil Joseph's Kuttuma Kuttu reel with wife and daughter goes viral, fans says it's the cutest video on this viral trend. Many praise Basil's daugther Hope for her cute smile and expressions

dot image
To advertise here,contact us
dot image