

കാസർകോട് : കാസർകോട് വാട്സ്ആപ്പ് ഗ്രൂപ്പിൽ തെറിവിളിച്ചതിന് യുവാവ് കുത്തേറ്റു. കാസർകോട് പള്ളിക്കര സ്വദേശി ഷാനിദ് റഹ്മാന് ദേഹമാസകലം കുത്തേറ്റത്. സംഭവത്തിൽ ഷാനിദിനെ ആക്രമിച്ച ഹദ്ദാദ് നഗർ സ്വദേശി അസീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനിദ് റഹ്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlight : A youth was stabbed in Kasaragod after a heated argument in a WhatsApp group. Shanid Rahman, a native of Pallikkara, Kasaragod, was stabbed all over his body. Police have taken Aziz, a native of Haddad Nagar, who attacked Shanid in the incident, into custody.