അഭിഷേകിനെതിരെ ഒരോവറിൽ 30 റൺസ്; 15 പന്തിൽ ഫിഫ്റ്റി; വിജയ് ഹസാരെയിൽ ചരിത്രം കുറിച്ച് സർഫറാസ് ഖാൻ

വിജയ് ഹസാരെയിൽ വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി സർഫറാസ് ഖാൻ.

അഭിഷേകിനെതിരെ ഒരോവറിൽ 30 റൺസ്; 15 പന്തിൽ ഫിഫ്റ്റി; വിജയ് ഹസാരെയിൽ ചരിത്രം കുറിച്ച് സർഫറാസ് ഖാൻ
dot image

വിജയ് ഹസാരെയിൽ വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി സർഫറാസ് ഖാൻ. പഞ്ചാബിനെതിരെ മുംബൈയ്ക്ക് വേണ്ടി കളിച്ച താരം വെറും 15 പന്തിലാണ് അർധ സെഞ്ച്വറി നേടിയത്. പഞ്ചാബിന്റെ ദേശീയ താരം അഭിഷേക് ശർമയുടെ ഒരോവറിൽ 30 റൺസും താരം അടിച്ചെടുത്തു.

ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. 2020-21 സീസണിൽ ഛത്തീസ്ഗഡിനെതിരെ ബറോഡയ്ക്ക് വേണ്ടി 16 പന്തിൽ ഈ നേട്ടം കൈവരിച്ച അതിത് ഷെത്തിന്റെ റെക്കോർഡാണ് സർഫറാസ് തകർത്തത്.

അതേ സമയം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും കഴിഞ്ഞയാഴ്ച അവസാനിച്ച സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിലും മിന്നും പ്രകടനമാണ് സർഫറാസ് നടത്തിയത്.

ഇതോടെ കഴിഞ്ഞ ഐ പി എൽ സീസണിൽ അൺ സോൾഡായിരുന്ന താരത്തിന് ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് വിളിയെത്തിയിരുന്നു. മികച്ച പ്രകടനം തുടർന്ന് ദേശീയ ടീമിലേക്കും ഒരു കംബാക്കാണ് 28 കാരൻ പ്രതീക്ഷിക്കുന്നത്.

Content highlights: Vijay Hazare Trophy: Sarfaraz Khan's Explosive fifty for mumbai vs punjab

dot image
To advertise here,contact us
dot image