79 വർഷത്തെ റെക്കോർഡ് പഴങ്കഥ; ഇംഗ്ലണ്ട് -ഓസീസ് സിഡ്‌നി ടെസ്റ്റിൽ പിറന്നത് പുതുചരിത്രം

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം

79 വർഷത്തെ റെക്കോർഡ് പഴങ്കഥ; ഇംഗ്ലണ്ട് -ഓസീസ് സിഡ്‌നി ടെസ്റ്റിൽ പിറന്നത് പുതുചരിത്രം
dot image

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഓസീസ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സിന്റെ ലീഡ് ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സര പരമ്പര ഓസീസ് 4- 1ന് സ്വന്തമാക്കി.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് അവസാനിച്ച ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാനത്തെ ആഷസ് ടെസ്റ്റ്, കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ചരിത്രം കുറിച്ചു. 1946-47 ലെ ആഷസ് ടെസ്റ്റില്‍ സിഡ്‌നി ഗ്രൗണ്ടില്‍ എത്തിയ കാണികളുടെ റെക്കോര്‍ഡ് ആണ് പഴംങ്കഥയായത്. അന്ന് കളി കാണാന്‍ എത്തിയത് 195,253 പേരായിരുന്നെങ്കില്‍ ഇത്തവണ സിഡ്‌നി ഗ്രൗണ്ടില്‍ ആഷസിലെ അവസാനമത്സരം കാണാന്‍ എത്തിയത് 211,032 പേരാണ്.

മത്സരത്തിന് ശേഷം ഓസീസ് ഇതിഹാസ ബാറ്റർ ഉസ്മാൻ ഖവാജ വിരമിക്കല്‍ പ്രഖ്യാപിച്ചു. 39 കാരനായ വെറ്ററന്‍ താരം 87 ടെസ്റ്റ് മത്സരങ്ങളിലെ 157 ഇന്നിങ്‌സുകളില്‍ നിന്നായി 43.39 ശരാശരിയില്‍ 6206 റണ്‍സ് നേടി. 16 സെഞ്ച്വറികളും 28 അര്‍ദ്ധസെഞ്ച്വറികളും അടങ്ങുന്നതാണ് ടെസ്റ്റ് സമ്പാദ്യം.

Content Highlights: 5th Ashes Test Breaks 79-Year-Old Sydney Cricket Ground Attendance

dot image
To advertise here,contact us
dot image