കൊച്ചി പിടിക്കാൻ മുഹമ്മദ് ഷിയാസിനെ ഇറക്കാൻ നീക്കം; തൃപ്പൂണിത്തുറയിൽ രമേഷ് പിഷാരടിക്കും സാധ്യത

തൃപ്പൂണിത്തുറയിൽ മത്സരിക്കാനില്ലെന്ന് കെ ബാബു നേതൃത്വത്തെ അറിയിച്ചതായി വിവരം

കൊച്ചി പിടിക്കാൻ മുഹമ്മദ് ഷിയാസിനെ ഇറക്കാൻ നീക്കം; തൃപ്പൂണിത്തുറയിൽ രമേഷ് പിഷാരടിക്കും സാധ്യത
dot image

തൃപ്പൂണിത്തുറ: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം. എറണാകുളം ജില്ലാ യുഡിഎഫ് ചെയർമാൻ ഡോമിനിക് പ്രസന്റേഷനും പരിഗണനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായിരുന്നു. അതിന് നേതൃത്വം നൽകിയ ഡിസിസി അധ്യക്ഷന് സീറ്റ് വേണമെന്ന ആവശ്യം പല നേതാക്കളും ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷിയാസ് മത്സരിക്കുന്നതിനോട് താൽപര്യമുണ്ട്. രാഷ്ട്രീയ കണക്കുകൂട്ടലുകൾ അനുസരിച്ച് ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കാനാണ് നീക്കം.

രണ്ട് ടേമുകളിലായി സിപിഐഎം നേതാവ് കെ ജെ മാക്‌സിയാണ് കൊച്ചിയിൽ വിജയം നേടിയത്. സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റായ കൊച്ചി തിരിച്ചുപിടിക്കാൻ നന്നായി വിയർപ്പൊഴുക്കേണ്ടിവരുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. അതിന് അനുയോജ്യൻ ഷിയാസ് ആണന്ന അഭിപ്രായമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.

വൈപ്പിൻ, തൃപ്പുണിത്തുറ മണ്ഡലങ്ങളിൽ സാമുദായിക സമവാക്യം പരിഗണിക്കും. വൈപ്പിനിൽ മുതിർന്ന നേതാവ് അജയ് തറയിൽ, ടോണി ചമ്മിണി, യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ഷാരോൺ പനയ്ക്കൽ എന്നിവരാണ് പരിഗണനയിലുള്ളത്.

അതേസമയം തൃപ്പുണിത്തുറയിൽ കെ ബാബുവിന് പകരം കോൺഗ്രസ് വക്താവ് രാജു പി നായർ, രമേഷ് പിഷാരടി, കെപിസിസിവൈസ് പ്രസിഡന്റ് എം ലിജു എന്നിവർക്കാണ് സാധ്യത. 1991 മുതൽ 25 വർഷക്കാലം തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാം​ഗമായിരുന്ന കെ ബാബുവിനെ 2016ൽ സിപിഐഎമ്മിന്റെ എം സ്വരാജ് തോൽപ്പിച്ചു. എന്നാൽ 2021ൽ കെ ബാബു വീണ്ടും മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു. ഇത്തവണ മത്സരത്തിനില്ലെന്ന വിവരം നേതൃത്വത്തെ കെ ബാബു അറിയിച്ചതായാണ് സൂചന. അത്തരമൊരു ഘട്ടത്തിലാണ് മറ്റ് പേരുകൾ മണ്ഡലത്തിൽ പരിഗണിക്കുന്നത്. മണ്ഡലത്തിൽ ശക്തമായ ഈഴവ വോട്ടുകൾ എം ലിജുവിലൂടെ സമാഹരിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്.

Content Highlights:‌ ernakulam dcc president mohammed shiyas may as UDF candidate in Kochi, Ramesh Pisharody and Raju p Nair's name on Thrippunithura

dot image
To advertise here,contact us
dot image