'ആ തീരുമാനം കുറച്ച് കൂടിപ്പോയി'; ഏഷ്യാകപ്പ് വാങ്ങാത്തതിൽ ഇന്ത്യയെ ചോദ്യം ചെയ്ത് വിൻഡീസ് താരം

ടൂർണമെന്റ് ജയിച്ചിട്ടും ട്രോഫി സ്വീകരിക്കാതിരുന്ന തീരുമാനം കുറച്ചുകൂടിപ്പോയെന്ന് ഹോൾഡർ പ്രതികരിച്ചു.

'ആ തീരുമാനം കുറച്ച് കൂടിപ്പോയി'; ഏഷ്യാകപ്പ് വാങ്ങാത്തതിൽ ഇന്ത്യയെ ചോദ്യം ചെയ്ത് വിൻഡീസ് താരം
dot image

ഏഷ്യാകപ്പിൽ വിജയിച്ചതിന് ശേഷം ട്രോഫി സ്വീകരിക്കാതിരുന്ന ഇന്ത്യൻ നടപടിയെ ചോദ്യം ചെയ്ത് വിൻഡീസ് പേസർ ജേസൺ ഹോൾഡർ. ടൂർണമെന്റ് ജയിച്ചിട്ടും ട്രോഫി സ്വീകരിക്കാതിരുന്ന തീരുമാനം കുറച്ചുകൂടിപ്പോയെന്ന് ഹോൾഡർ പ്രതികരിച്ചു.

ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

ഒടുവിൽ കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്. ഇതുവരെ ട്രോഫി ഇന്ത്യക്ക് നൽകാൻ സംഘാടകർ തയ്യാറായിട്ടുമില്ല. മത്സരത്തിനിടയിൽ ഇരു ടീമുകളും പരസ്പരം ഹസ്തദാനം നൽകിയിരുന്നുമില്ല.

Content Highlights-jason holder on india-pak issue in asia cup trophy

dot image
To advertise here,contact us
dot image