

വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് 248 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് ഓള്‍ഔട്ടായി. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാല് വിക്കറ്റ് സ്വന്തമാക്കി.
54 പന്തില്‍ 57 റണ്‍സെടുത്ത ജസ്വന്ത് ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ് സ്‌കോറര്‍. അജയ് രൊഹേറ 53 റണ്‍സെടുത്തു. വിഘ്‌നേശ്വരന്‍ മാരിമുത്തുവും (26), ജെ ജെ യാജവും (23) പുതുച്ചേരിയെ 200 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മയും ഏദന്‍ ആപ്പിള്‍ ടോമും രണ്ട് വീതം വിക്കറ്റുകളെടുത്തു.
Content highlights: Vijay Hazare Trophy: Pacer MD Nidheesh stars as Kerala restrict Pondicherry to 247