അവൻ ധോണിയുടെ ധോണിയുടെ 'ആളാണെന്ന്' പറഞ്ഞ് നോക്കണം അതേ വഴിയുള്ളൂ; ബിസിസിഐയെ ട്രോളി ശ്രീകാന്ത്

ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം നടന്ന പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും താരത്തെ പുറത്താക്കിയതിനാണ് വിമർശനം ഉയരുന്നത്.

അവൻ ധോണിയുടെ ധോണിയുടെ 'ആളാണെന്ന്' പറഞ്ഞ് നോക്കണം അതേ വഴിയുള്ളൂ; ബിസിസിഐയെ ട്രോളി ശ്രീകാന്ത്
dot image

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ഋതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയതിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം നടന്ന പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും താരത്തെ പുറത്താക്കിയതിനാണ് വിമർശനം ഉയരുന്നത്.

ഇപ്പോഴിതാ താരത്തെ തഴഞ്ഞതിൽ ബിസിസിഐക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ മുൻ ചീഫ് സെലക്ടറും ഇന്ത്യൻ താരവുമായിരുന്ന ക്രിസ് ശ്രീകാന്ത്. ഗെയ്ക്വാദ് ഇനി താൻ എംഎസ് ധോണിയുടെ കൂടെ കളിച്ചതാണെന്നും അതുകൊണ്ട് കീപ്പിങ് അറിയാമെന്നും പറഞ്ഞാലെ ടീമിലെത്താൻ സാധ്യതയുള്ളൂവെന്ന് ശ്രീകാന്ത് കളിയാക്കി.

'ധോണിയോടൊപ്പം കളിച്ചിട്ടുണ്ടെന്നും അതിനാൽ തനിക്ക് വിക്കറ്റ് കീപ്പറാകാൻ സാധിക്കുമെന്നും ഗെയ്ക്വാദിന് പറയാം. ടീമിൽ തിരഞ്ഞെടുക്കപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം അതാണ്. ശ്രേയസ് അയ്യർ ഉണ്ടായിരിക്കണം, പക്ഷേ ഗെയ്ക്വാദും 15 അംഗ സ്‌ക്വാഡിൽ സ്ഥാനത്തിന് അർഹനാണ്. നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ഗെയ്ക്വാദിനെ ടീമിൽ നിലനിർത്തണമായിരുന്നു,'' ശ്രീകാന്ത് പറഞ്ഞു. 15 അംഗ സ്‌ക്വാഡിൽ ഇല്ലെങ്കിൽ കളിക്കാരെ സെലക്ഷൻ കമ്മിറ്റി മറന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- Kris Srikant trolls BCCi for Ruturaj Gaikvad Snub

dot image
To advertise here,contact us
dot image