പിന്നെ എന്തിനാ ടീമിൽ? ഇന്ത്യൻ ഓൾറൗണ്ടറെ ടീമിലെടുത്താലും കളിപ്പിക്കില്ലെന്ന് മുൻ താരം

ഹാർദ്ദിക് പാണ്ഡ്യ പ്ലേയിങ് ഇലവനിലില്ലാത്ത മത്സരങ്ങളിൽ പോലും അവന് അവസരം നൽകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

പിന്നെ എന്തിനാ ടീമിൽ? ഇന്ത്യൻ ഓൾറൗണ്ടറെ ടീമിലെടുത്താലും കളിപ്പിക്കില്ലെന്ന് മുൻ താരം
dot image

പേസ് ബൗളിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഇന്ത്യൻ സ്‌ക്വാഡിലെടുക്കുമെങ്കിലും പ്ലേയിങ് ഇലവനിൽ അപൂർവമായി മാത്രമാണ് അവസരം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷനുമായ ആകാശ് ചോപ്ര. ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിലെല്ലാം പലപ്പോഴും നിതീഷിനെ ടീമിലെടുക്കുമെങ്കിലും അപൂർവമായി മാത്രമെ പ്ലേയിങ് ഇലവനിൽ കളിപ്പിക്കാറുള്ളു. അവനെ ടീമിലെടുത്തത് വെച്ചുനോക്കിയാൽ ഇന്ത്യക്കായി 60-70 മത്സരങ്ങളിലെങ്കിലും ഇപ്പോൾ അവൻ കളിച്ചിട്ടുണ്ടാകണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

'അപൂർവമായി മാത്രം പ്ലേയിങ് ഇലവനിൽ അവസരം നൽകിയാലും പല മത്സരങ്ങളിലും നിതീഷിന് ബാറ്റിങ്ങിനോ ബൗളിങ്ങിനോ അവസരം ലഭിക്കാറില്ല.അഹമ്മദാബാദ് ടെസ്റ്റിൽ അവന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ബൗളിങ്ങിനാകട്ടെ അഞ്ചോ ആറോ ഓവർ മാത്രമാണ് നൽകിയത്. ഡൽഹി ടെസ്റ്റിൽ ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകിയെങ്കിലും ഇന്ത്യ 200 ഓവർ എറിഞ്ഞ മത്സരത്തിൽ ഒരോവർ പോലും അവൻ പന്തെറിഞ്ഞില്ല.

22കാരനായ ഓൾ റൗണ്ടറെ ടീമിലെടുത്താലും ഇന്ത്യക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ല. ഹാർദ്ദിക് പാണ്ഡ്യ പ്ലേയിങ് ഇലവനിലില്ലാത്ത മത്സരങ്ങളിൽ പോലും അവന് അവസരം നൽകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അവനെ നമ്മൾ ഓസ്‌ട്രേലിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമെല്ലാം ടീമിനൊപ്പം കൊണ്ടുപോകും. എന്നിട്ട് ഒരു മത്സരത്തിലും അവസരം നൽകില്ല. ഹാർദ്ദിക് പാണ്ഡ്യയുള്ളപ്പോൾ അവൻറെ ആവശ്യമില്ലെന്ന് മനസിലാക്കാം. എന്നാൽ പാണ്ഡ്യ ഇല്ലാത്ത മത്സരങ്ങളിൽ അവനെ കളിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നാണ് മനസിലാവാത്തത്. ഇന്ത്യക്കായി കളിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അവനെ ഓൾ റൗണ്ടറായി വാർത്തെടുക്കാനാകുക,' ചോപ്ര വിമർശിച്ചു.

Content Highlights- Akash Chopra says Nithish Kumar should play more matches

dot image
To advertise here,contact us
dot image