റെക്കോർഡ് തൂക്കലാണ് ഈ 14 കാരന്റെ പ്രധാന വൈബ്!; പന്തിന്റെ യൂത്ത് ഏകദിന നേട്ടവും മറികടന്നു

നേരിട്ട 24ാമത്തെ പന്തില്‍ വൈഭവ് പുറത്തായി

റെക്കോർഡ് തൂക്കലാണ് ഈ 14 കാരന്റെ പ്രധാന വൈബ്!; പന്തിന്റെ യൂത്ത് ഏകദിന നേട്ടവും മറികടന്നു
dot image

ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി വൈഭവ് സൂര്യവംശി . 15 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. ഏറ്റവും വേഗതയേറിയ യൂത്ത് ഏകദിന അര്‍ധ സെഞ്ചുറിയെന്ന റെക്കോർഡ് നേട്ടവും കൈവരിച്ചു.

ഇന്ത്യയുടെ റിഷഭ് പന്ത് 18 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ സ്ഥാപിച്ച റെക്കോർഡാണ് വൈഭവ് തിരുത്തിയത്. 2016 ലെ അണ്ടര്‍ 19 ലോകകപ്പില്‍ നേപ്പാളിനെതിരെ ആയിരുന്നു പന്തിന്റെ റെക്കോർഡ് പ്രകടനം. നേരിട്ട 24ാമത്തെ പന്തില്‍ വൈഭവ് പുറത്തായി. ഇതിനിടെ 10 സിക്‌സറും ഒരു ഫോറും സഹിതം 68 റണ്‍സ് നേടി.

വൈഭവിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യ ജയം നേടി. മഴയും കളിച്ച മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിൽ 246 റണ്‍സാണ് നേടിയത്.

മഴമൂലം 27 ഓവറിൽ 176 റൺസാക്കി ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചപ്പോൾ 21 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 246 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. 113 പന്തില്‍ 114 റണ്‍സെടുത്ത റോവല്‍സ് ഏഴ് ഫോറും മൂന്ന് സിക്സും പറത്തി.

ഇന്ത്യക്കായി കിഷന്‍ കുമാര്‍ സിംഗ് നാലു വിക്കറ്റെടുത്തപ്പോള്‍ അംബ്രിഷ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 25 റണ്‍സിന് ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.

Content Highlights; vaibhav suryavanshi surpass rishab pant record, fastest fify in youth odi

dot image
To advertise here,contact us
dot image