ഒടുവിൽ തീരുമാനമായി; ISL ഫെബ്രുവരി 14 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കായികമന്ത്രി

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ പുതിയ സീസണിന്റെ തിയതികൾ പ്രഖ്യാപിച്ചു

ഒടുവിൽ തീരുമാനമായി; ISL ഫെബ്രുവരി 14 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കായികമന്ത്രി
dot image

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ പുതിയ സീസണിന്റെ തിയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ സീസൺ തുടങ്ങുക. സർക്കാരും എഐഎഫ്എഫും 14 ക്ലബ്ബുകളുടെയും പ്രതിനിധികളും ചേർന്ന് നടത്തിയ യോഗത്തിന് ശേഷം കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഉദ്ഘാടന തിയതി പ്രഖ്യാപിച്ചത്.

രണ്ടോ, മൂന്നോ വേദികളിലായി ഹോം ആന്‍ഡ് എവേ മത്സരങ്ങളായിനടത്താന്‍ തീരുമാനം. 14 ക്ലബുകളിൽ 10 ക്ലബുകളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. ബാക്കി നാല് ക്ലബുകളുടെ കാര്യത്തിൽ തീരുമാനമാകാനുണ്ട്.

സാ​ധാ​ര​ണ സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കേ​ണ്ട സീ​സ​ൺ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നീ​ളു​ക​യാ​യി​രു​ന്നു. ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യി ഐ.​എ​സ്.​എ​ൽ സം​ഘാ​ട​ക​രാ​യ ഫു​ട്ബാ​ൾ സ്പോ​ർ​ട്സ് ഡെ​വ​ല​പ്മെ​ന്റ് (എ​ഫ്.​എ​സ്.​ഡി.​എ​ൽ) മാ​സ്റ്റ​ർ റൈ​റ്റ്സ് ക​രാ​ർ പു​തു​ക്കി​യ​തു​മി​ല്ല.

വാ​ണി​ജ്യ പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ എ.​ഐ.​എ​ഫ്.​എ​ഫ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും വി​ജ​യം ക​ണ്ടി​ല്ല. ഇതോടെ ക്ലബുകൾ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും താരങ്ങൾ കൂട്ടമായി ഇന്ത്യ വിടുകയും ചെയ്തു. ദേശീയ താരങ്ങളും വിദേശതാരങ്ങളും ലീഗ് നടത്താൻ പരസ്യമായി അപേക്ഷിച്ച് രംഗത്തെത്തി. ആരാധകരുടെയും വിമർശനം ഉയർന്നതോടെ ഫെ​ഡ​റേ​ഷ​ൻ​ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തി​റ​ങ്ങി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​കയായിരുന്നു. ലീഗ് നടത്താൻ പൂർണമായ പിന്തുണ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content highlights: ISL to start Feb 14, announces sports minister

dot image
To advertise here,contact us
dot image