'അവസാനത്തെ ശ്രമമാണിത്, ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കണം'; ഫിഫയോട് അഭ്യര്‍ത്ഥിച്ച് ISL താരങ്ങള്‍

'ഇന്ത്യൻ ഫുട്ബോളിന്റെ അധികാരികൾക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല'

'അവസാനത്തെ ശ്രമമാണിത്, ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കണം'; ഫിഫയോട് അഭ്യര്‍ത്ഥിച്ച് ISL താരങ്ങള്‍
dot image

ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധിയും അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിൽ ഫിഫയോട് അഭ്യർത്ഥനയുമായി ഐഎസ്എൽ താരങ്ങൾ. സോഷ്യൽ മീഡ‍ിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീ​ഗിലെ പ്രതിസന്ധി പരിഹരിക്കാൻ ഫിഫയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് താരങ്ങൾ രം​ഗത്തെത്തിയത്. ഇതൊരു അവസാന ശ്രമമാണെന്നും അതുകൊണ്ടാണ് ഫിഫയുടെ ഇടപെടൽ ആവശ്യപ്പെടുന്നതെന്നും താരങ്ങൾ വിഡിയോയിൽ‌ പറയുന്നുണ്ട്.

ഇതിഹാസ താരം സുനിൽ ഛേത്രി, ദേശീയ ടീം നായകൻ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കൻ, ലാലിയൻസുവാല ചാങ്‌തെ, അമരീന്ദർ സിങ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഈ വീഡിയോയിലുണ്ട്. വിദേശ താരങ്ങളായ ഹ്യുഗോ ബൗമോ, കാർലോസ് ഡെൽഗാഡോ തുടങ്ങിയവരും അപേക്ഷയുമായി വീഡിയോയിലെത്തിയിട്ടുണ്ട്.

'ഈ ജനുവരി സമയത്ത് നിങ്ങൾ ഞങ്ങളെ സ്‌ക്രീനിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്നത് കാണേണ്ടതാണ്, പക്ഷെ വലിയ പേടിയിലും നിരാശയിലുമാണ് ഞങ്ങളിപ്പോൾ', എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. 'കളിക്കാരും ജീവനക്കാരും ക്ലബ് ഉടമകളും ആരാധകരും ഇതിനെ സംബന്ധിച്ച് വ്യക്തതയും സംരക്ഷണവും അതിലുപരി ഒരു ഭാവിയും അർഹിക്കുന്നുണ്ട്', ഛേത്രി പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ അധികാരികൾക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്തതുകൊണ്ടാണ് അവസാനശ്രമമെന്ന നിലയിൽ ഫിഫയോട് ഇടപെടൽ ആവശ്യപ്പെടുന്നതെന്നും വീഡിയോയിൽ പറയുന്നു. ഈ ശ്രമത്തെ രാഷ്ട്രീയപരമായി കാണരുതെന്നും മറിച്ച് ആവശ്യകതയായി കാണണമെന്നും താരങ്ങൾ പറയുന്നുണ്ട്.

Content highlights: "Save Indian Football": Sunil Chhetri, Gurpreet raise voice, foreigners join in appeal to FIFA

dot image
To advertise here,contact us
dot image