

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഫാസ്റ്റ് ബോളർ ഗസ് ആറ്റ്കിൻസന് പകരം ജോഷ് ടങ്ങിനെ ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ജോഷ് ടങ് ടീമിലെത്തിയതോടെ യുവ ഓഫ് സ്പിന്നർ ഷുഹൈബ് ബഷീറിനും ബെഞ്ചിലിരിക്കേണ്ടിവരും.
പരമ്പരയിൽ മോശം തുടക്കം ലഭിച്ചതിന് പിന്നാലെയാണ് ഗസ് ആറ്റ്കിൻസനെ ഇംഗ്ലണ്ട് പുറത്താക്കിയത്. 54 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രമാണ് ആറ്റ്കിൻസന് വീഴ്ത്താൻ സാധിച്ചിട്ടുള്ളത്. ശരാശരി 78.66, ഇത് ടീമിലെ മറ്റുബോളർമാരിൽ ഏറ്റവും മോശം റെക്കോർഡാണ്. അതേസമയം 2023ൽ ദേശീയ ടീമിലെത്തിയതിനുശേഷം ആറ് ടെസ്റ്റ് മത്സരങ്ങളാണ് ജോഷ് ടങ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. 30 ശരാശരിയിൽ 31 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്.
Josh Tongue 🔁 Gus Atkinson
— ICC (@ICC) December 15, 2025
With the Ashes on the line, England make one change to their Playing XI for the crucial Adelaide Test 👊#WTC27 | #AUSvENG | Read more 👉 https://t.co/PKXMRepeEX pic.twitter.com/bqEq7Hn6U2
പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം ഡിസംബർ 17 അഡ്‌ലെയ്‌ഡില്‍ ആരംഭിക്കും. ബെൻ സ്റ്റോക്‌സ് നയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്. അതേസമയം ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയയ്ക്ക് അഞ്ച് മത്സരങ്ങളുള്ള പരമ്പര ഉറപ്പിക്കാൻ ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ചാൽ മതി.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രാളി,ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), വിൽ ജാക്‌സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ജോഷ് ടങ്.
Content Highlights: England announce playing 11 for Ashes 2025-26 3rd Test