

പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്. വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് അപകടം ഉണ്ടായത്. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്. കുന്നക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾഎട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അശ്വിൻ.
Content Highlight : An 8th grader died after being hit by a train in Pattambi, Palakkad