

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ചില മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് റിവാബയുടെ പ്രസ്താവന. എന്നാല്‍ തന്‍റെ ഭര്‍ത്താവായ രവീന്ദ്ര ജഡേജ വളരെ മാന്യമായാണ് പുറത്തും പെരുമാറിയിട്ടുള്ളതെന്നും ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും റിവാബ കൂട്ടിച്ചേർത്തു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയായിരുന്നു റിവാബയുടെ വിവാദ പ്രസ്താവന.
'ഇന്ത്യയുടെ വിദേശ പര്യടനങ്ങൾക്ക് വേണ്ടി ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട പ്രവൃത്തികളിലേക്കോ ജഡേജ തിരിഞ്ഞിട്ടില്ല. എന്നാൽ മറ്റുതാരങ്ങള്‍ അങ്ങനെയല്ല. അവരിൽ ചിലർ സദാചാര വിരുദ്ധമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതേസമയം ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുകയാണ് ചെയ്തിരുന്നത്. അത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്തബോധം കൊണ്ടാണ്', റിവാബ തുറന്നടിച്ചു.
"मेरे पति (रवींद्र जडेजा , क्रिकेटर)को लंदन , दुबई, ऑस्ट्रेलिया जैसे अनेकों देशों में खेलने के लिए जाना होता है फिर भी आज दिन तक उन्होंने कभी व्यसन नहीं किया क्योंकि वो अपनी जवाबदारी को समझते हैं @Rivaba4BJP जी , शिक्षा मंत्री गुजरात सरकार #Rivabajadeja #ravindrajadeja pic.twitter.com/OyuiPFPvVa
— राणसिंह राजपुरोहित (@ransinghBJP) December 10, 2025
അതേസമയം ആരൊക്കെയാണ് മോശം പ്രവൃത്തികൾ ചെയ്തതെന്നോ എന്താണ് മോശം പ്രവര്‍ത്തിയെന്നോ റിവാബ വെളിപ്പെടുത്തിയതുമില്ല. എന്തായാലും റിവാബയുടെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. റിവാബയുടെ വീഡിയോ പ്രചരിച്ചുതുടങ്ങിയതോടെ ആരാധകര്‍ സോഷ്യൽ മീഡിയയിൽ ചർച്ചകളും ആരംഭിച്ചുതുടങ്ങി.
Content Highlights: Ravindra Jadeja’s wife Rivaba sparks controversy with allegation against Indian cricketers