അപൂർവ റെക്കോർഡിലേക്ക് ഒരു വിക്കറ്റ് ദൂരം!; ആദ്യ ഇന്ത്യൻ താരമാകാൻ തയ്യാറെടുത്ത് ഹാർദിക് പാണ്ഡ്യ

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

അപൂർവ റെക്കോർഡിലേക്ക് ഒരു വിക്കറ്റ് ദൂരം!; ആദ്യ ഇന്ത്യൻ താരമാകാൻ തയ്യാറെടുത്ത് ഹാർദിക് പാണ്ഡ്യ
dot image

ട്വന്റി20യിൽ 100 ​​വിക്കറ്റും 1,000 റൺസും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനെന്ന റെക്കോർഡിലേക്ക് ഹാർദിക് പാണ്ഡ്യ. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി 20 യിൽ ഒരു വിക്കറ്റ് കൂടി നേടിയാണ് ഈ ചരിത്ര നേട്ടം താരത്തിന് സ്വന്തമാക്കാം.

ടി 20 യിൽ 121 മൽസരങ്ങൾ കളിച്ചിട്ടുള്ള താരം 99 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബാറ്റ് കൊണ്ട് 1921 റൺസും നേടി. കഴിഞ്ഞ മത്സരത്തിൽ ഹാർദിക് തന്നെയായിരുന്നു താരം. 28 പന്തുകളിൽ നിന്ന് 58 റൺസ് നേടിയ താരം ഒരു വിക്കറ്റും നേടിയിരുന്നു. മത്സരത്തിൽ 101 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്.

ആദ്യമായി പുരുഷ അന്താരാഷ്ട്ര മത്സരത്തിന് വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ന് രണ്ടാം ടി 20 ആരംഭിക്കുക. കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ‌ കൂറ്റൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Content Highlights: hardik pandya on record; first indian in t20 cricket

dot image
To advertise here,contact us
dot image