

പല രാജ്യങ്ങളിലൂടെയും യാത്ര ചെയ്യുമ്പോള്‍ കുടിക്കാനുള്ള വെള്ളം നമ്മള്‍ കൊണ്ടു നടക്കാറുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അത്തരത്തില്‍ കുപ്പിവെള്ളം കരുതേണ്ടതില്ല. കാരണം അവിടെയുള്ള പൈപ്പുകളിലും നീരുറവകളില്‍ നിന്നുമെല്ലാം ശുദ്ധജലം ലഭിക്കും. ഏതൊക്കെയാണ് ആ രാജ്യങ്ങളെന്ന് നോക്കാം.
ഫിന്‍ലാന്‍ഡ്

ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യം. പൊതുടാപ്പുകള്‍, കഫേകള്‍, ഹോട്ടലുകള്‍ നിന്നിവടങ്ങളില്‍ നിന്നും ശുദ്ധജലം ശേഖരിക്കാം
സ്വിറ്റ്‌സര്‍ലാന്‍ഡ്

മലനിരകളാല്‍ ചുറ്റപ്പെട്ട ചെറിയൊരു രാജ്യം. നീരുറവകള്‍, ഭൂഗര്‍ഭജലം എന്നിവയാണ് രാജ്യത്തിന്റെ പ്രധാന ജലശ്രോതസ്
നോര്‍വേ

പാതിരാസൂര്യന്റെ നാട് എന്ന് അറിയപ്പെടുന്നു. സംരക്ഷിത പര്‍വത പ്രദേശങ്ങളില്‍ നിന്നുള്ള തണുപ്പുള്ള ശുദ്ധജലമാണ് ലഭിക്കുന്നത്.
നെതര്‍ലന്‍ഡ്‌സ്

കടലിനോട് പോരാടി പിറന്ന രാജ്യം. യൂറോപ്പിലെ ഏറ്റവും വൃത്തിയുള്ള കുടിവെള്ള വിതരണ സംവിധാനമാണ് നെതര്‍ലന്‍ഡ്‌സിലേത്
ഐസ്‌ലാന്‍ഡ്

സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഐസ്‌ലാന്‍ഡിന്റെ ഭൂപ്രകൃതിയാണ്. വെള്ളം ഫില്‍റ്റര്‍ ചെയ്യേണ്ടതില്ല, പൊതു ടാപ്പുകളില്‍ നിന്ന് നേരിട്ട് കുടിക്കാം.
Content Highlights: we can travel these countries without drinking water