

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ ട്രെൻഡിങ് അക്ഷയ് ഖന്ന ആണ്.
ചിത്രത്തിലെ ഒരു സീനിൽ ഒരു പാട്ടിന്റെ അകമ്പടിയിൽ അക്ഷയ് ഖന്ന ഡാൻസ് കളിച്ച് വരുന്ന സീൻ ആണ് വൈറലാകുന്നത്. പക്കാ വൈബിൽ സ്റ്റൈലിഷ് മൂഡിലാണ് നടന്റെ ഡാൻസ്. തിയേറ്ററിൽ ഈ സീനിന് വലിയ കയ്യടികളാണ് ലഭിച്ചത്. ഫ്ലിപ്പരാച്ചി എന്ന പേരിൽ അറിയപ്പെടുന്ന ഹുസം അസീം കമ്പോസ് ചെയ്ത അറബിക് ഗാനമാണ് ഈ സീനിൽ ഉപയോഗിച്ചിരിക്കുന്നത്. കിടിലൻ ഓറയാണ് അക്ഷയ്‌ക്കെന്നും നടൻ ഇത്തരത്തിലുള്ള സ്റ്റൈലിഷ് കഥാപാത്രങ്ങൾ ഇനിയും ചെയ്യണമെന്നുമാണ് കമന്റുകൾ.
അതേസമയം, ആ ഡാൻസ് രംഗം കൊറിയോഗ്രാഫി ചെയ്തതല്ലെന്നും അക്ഷയ് ഖന്ന സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നും സിനിമയിലെ സഹനടൻ ഡാനിഷ് പറഞ്ഞത് വൈറലായിരുന്നു. അക്ഷയ് ഖന്നയുടെ ഈ സീനിനെ വെച്ച് നിറയെ എഡിറ്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നടൻ കാഴ്ചവെച്ചിരിക്കുന്നത്. റഹ്മാൻ ദകൈത് എന്ന വില്ലനെയാണ് ചിത്രത്തിൽ അക്ഷയ് ഖന്ന അവതരിപ്പിച്ചത്.
റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 188 കോടിയാണ് ധുരന്ദർ നേടിയിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.
Just one movie scene ended the career of thousands of chocolate boy heroes.#AkshayeKhanna #Dhurandarpic.twitter.com/uSYezByzi0
— Gagan bansal (@mr_bansal55) December 9, 2025
സിനിമ ഇറങ്ങും മുന്നേ നായികയുടെ പ്രായത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ സാറ അർജുൻ ആണ് നായികയായി എത്തുന്നത്. 40 വയസുള്ള രൺവീറിന്റെ നായികയായി 20 വയസുള്ള സാറയെ എന്തിന് കാസ്റ്റ് ചെയ്തു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഗാനത്തിലെ ഇരുവരും തമ്മിലുള്ള റൊമാൻസ് രംഗങ്ങൾക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്. ഇരുവരും തമ്മിൽ ഒരു കെമിസ്ട്രിയും ഇല്ലെന്നും മറ്റേതെങ്കിലും നായികയെ കാസ്റ്റ് ചെയ്യാമായിരുന്നു എന്നാണ് കമന്റുകൾ.
Content Highlights: Akshay khanna dance video from Dhurandhar goes viral