'ജനങ്ങളെ മറന്ന മുന്നമാര്‍'; ജോണ്‍ ബ്രിട്ടാസിനെ ലക്ഷ്യമിട്ട് രാജ്യസഭയില്‍ ജെബി മേത്തര്‍

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് എംപി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും സംസാരിച്ചിരുന്നു

'ജനങ്ങളെ മറന്ന മുന്നമാര്‍'; ജോണ്‍ ബ്രിട്ടാസിനെ ലക്ഷ്യമിട്ട് രാജ്യസഭയില്‍ ജെബി മേത്തര്‍
dot image

ന്യൂഡല്‍ഹി: സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസിനെ ലക്ഷ്യമിട്ട് രാജ്യസഭയില്‍ 'മുന്ന' പരാമര്‍ശം നടത്തി കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. ശൂന്യവേളയില്‍ കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുകയും മുന്ന പരാമര്‍ശം നടത്തുകയും ചെയ്തത്.

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് എംപി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും സംസാരിച്ചിരുന്നു. ഈ സമയത്ത് സഭയിലുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ് എംപി ഇടപെടാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ജെബി മേത്തര്‍ മുന്ന പരാമര്‍ശം നടത്തിയത്.

കേരളം ഇന്ന് തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മാറ്റത്തിന്റെ പുതിയ ജാതകം കുറിക്കുകയാണ്. ജനങ്ങളെ മറന്ന മുന്നമാരുടെയും പാലം പണിയുന്നവരുടെയും അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കുന്നതിന് കേരള ജനത വിധിയെഴുതും. ഇത് സാംപിളാണ്. അടിപൊളി വെടിക്കെട്ട് വരുന്നതേയുള്ളൂവെന്ന് ജെബി മേത്തര്‍ പറഞ്ഞു.

Content Highlights: Jebi Mather targets John Brittas in Rajya Sabha

dot image
To advertise here,contact us
dot image