

ഇന്ത്യയുടെ മാച്ച് വിന്നിങ് ബൗളിങ്ങിനോപ്പം തന്റെ യുട്യൂബ് ചാനലിലൂടെ ഒരു മികച്ച ഡിജിറ്റൽ എന്റർടെയ്‌നർ കൂടിയായി പേരെടുത്തിരിക്കുകയാണ് യുവ പേസർ അർഷ്ദീപ് സിംഗ്. ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ഏകദിന മത്സര വിജയത്തിന് ശേഷം വിരാട് കോഹ്‌ലിയുമൊത്തുള്ള തമാശ കലർന്നുള്ള വ്ലോഗിംഗ് വൈറലായിരുന്നു.
ഇപ്പോഴിതാ മാസങ്ങൾക്ക് മുമ്പ് താൻ യുട്യൂബ് ചാനൽ തുടങ്ങാനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് അർഷ്ദീപ്. തന്റെ കരിയറിലെ ഏറ്റവും നിരാശാജനകമായ ഘട്ടങ്ങളിലൊന്നിൽ ബോറടി മാറ്റാനാണ് താൻ യുട്യൂബ് ചാനൽ തുടങ്ങിയതെന്നും എന്നാൽ പിന്നീട് അത് അനുഗ്രഹമായെന്നും താരം പറഞ്ഞു.
2025 ൽ ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള ചാനലാണ് താരത്തിന്റേത്. പരിശീലന സെഷൻ വീഡിയോസും ഫാമിലി കണ്ടന്റുകളും അർഷ്ദീപ് അപ്‌ലോഡ് ചെയ്യാറുണ്ട്.
Content Highlights:arshdeep singh youtube channel starting reason