

മലയാളി താരം സഞ്ജു സാംസണിനോട് തുടർച്ചയായുള്ള അവഗണനയിൽ വിമർശനവുമായി മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമിലെടുത്ത നിമിഷം തന്നെ സഞ്ജുവിന്‍റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനത്തില്‍ ഒരു തീരുമാനമായെന്ന് അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജുവിനെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാത്തതിനെക്കുറിച്ച് പുറത്ത് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എപ്പോഴത്തെയും പോലെ എന്തുകൊണ്ട് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി എന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ മുഴുവന്‍.
എന്നാല്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെടുത്ത നിമിഷം തന്നെ പ്ലേയിംഗ് ഇലവനിലെ സഞ്ജുവിന്‍റെ സ്ഥാനം പ്രതിസന്ധിയിലായതാണ്. അതോടെ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം തെറിച്ചു. ശേഷം പൊസിഷൻ മാറ്റങ്ങളായി. ഒടുവിൽ പൂർണമായും ടീമിന് വെളിയിലായെന്നും അശ്വിൻ പറഞ്ഞു.
അതേ സമയം വൈസ് ക്യാപ്റ്റനായത് കൊണ്ട് തന്നെ ഗിൽ എത്ര കളിയിലും മോശം പ്രകടനം കാഴ്ചവെച്ചാലും പുറത്തിരുത്തില്ല എന്നും ടീമിൽ ചില താരങ്ങൾക്ക് അമിത പ്രിവിലേജും ചില താരങ്ങൾക്ക് അവഗണനയും ലഭിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഓസ്‌ട്രേലിയ സീരീസിലും അതിന് മുമ്പ് നടന്ന ഏഷ്യാകപ്പിലും സഞ്ജുവിന് വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി 20 അരങ്ങേറുമ്പോൾ മലയാളി താരത്തിന് അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Content Highlights: r ashwin on sanju samson continue ommision in team