'മറ്റൊന്നിനെയും സ്‌നേഹിക്കുന്നില്ല'; വിവാഹം റദ്ദാക്കിയതിനുശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയില്‍

സ്മൃതി മന്ദാനയുടെ പ്രതികരണമാണ് ഇപ്പോൾ‌ ചർച്ചയാവുന്നത്

'മറ്റൊന്നിനെയും സ്‌നേഹിക്കുന്നില്ല'; വിവാഹം റദ്ദാക്കിയതിനുശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയില്‍
dot image

സംഗീതസംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതിനുശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സ്മൃതി എത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു.

ചടങ്ങിൽ സംസാരിച്ച സ്മൃതി മന്ദാനയുടെ പ്രതികരണമാണ് ഇപ്പോൾ‌ ചർച്ചയാവുന്നത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ താൻ ഏറ്റവും വ്യക്തമായി മനസ്സിലാക്കിയ ഒരു കാര്യം ക്രിക്കറ്റിനപ്പുറം മറ്റൊന്നിനെയും താൻ സ്നേഹിക്കുന്നില്ലെന്നാണ് സ്മൃതി വേദിയിൽ പറഞ്ഞത്. ഇന്ത്യൻ ജേഴ്സി അണിയുന്നതാണ് ഏറ്റവും വലിയ മോട്ടിവേഷനെന്നും സ്മൃതി പറഞ്ഞു.

'ക്രിക്കറ്റിനേക്കാൾ കൂടുതലായി ഞാൻ മറ്റെന്തിനെയെങ്കിലും സ്നേഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യൻ ജേഴ്‌സി ധരിക്കുന്നതാണ് നിങ്ങൾ‌ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനം. എങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയാലും ആ ചിന്ത‌ നിങ്ങളെ മുന്നോട്ടുനയിക്കും', മന്ദാന പറഞ്ഞു.

നീണ്ട കാലത്തെ മൗനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹം ഉപേക്ഷിച്ചതായി അറിയിച്ചത്. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി മന്ദാന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും കൂടുതൽ ട്രോഫികള്‍ സ്വന്തമാക്കുകയുമാണ് ലക്ഷ്യമെന്നു‌മാണ് മന്ദാന പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ താരം മുന്നോട്ട് പോകാന്‍ സമയമായെന്നും കുറിച്ചിട്ടുവിവാഹം റദ്ദാക്കിയെന്ന് സ്മൃതി മന്ദാന സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചതിവ് പിന്നാലെ പലാഷും പ്രതികരണവുമായി എത്തുകയായിരുന്നു. വ്യക്തിപരമായ ബന്ധങ്ങളിൽ നിന്ന് പിന്മാറാനും ജീവിതത്തിൽ മുന്നോട്ടുപോകാനും തീരുമാനിച്ചതായി പലാഷ് പറഞ്ഞു.

പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ സ്മൃതി ക്രിക്കറ്റ് പരിശീലനം പുനഃരാരംഭിക്കുകയം ചെയ്തിരുന്നു. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്മൃതി ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ചിത്രം താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ദാന കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ അഭിവാജ്യ ഘടകമായിരുന്നു സ്മൃതി. ഡിസംബര്‍ 21-ന് ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇനി സ്മൃതിക്ക് മുന്നിലുള്ളത്.

Content Highlights: ‘Don’t Think I Love…‘, Smriti Mandhana’s First Appearance After Calling Off Marriage with Palash

dot image
To advertise here,contact us
dot image