

മലപ്പുറം താനൂർ സ്വദേശി റിയാദിൽ നിര്യാതനായി. നസീമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂർ പുൽപ്പറമ്പ് സ്വദേശി ചോലക്കം തടത്തിൽ മുഹമ്മദ് അലിയാണ് നിര്യാതനായത്. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അൽ ജസീറ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കുടുംബത്തിന്റെ നിർദേശപ്രകാരം റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ചോലക്കം തടത്തിൽ മൂസ-ആയിശുമ്മു ദമ്പതികളുടെ മകനാണ് മുഹമ്മദ് അലി. ഹാജറ, റംല എന്നിവർ ഭാര്യമാരാണ്. മക്കൾ: ശിബിൽ റഹ്മാൻ, സഹീറ, നസീറ, ജസീറ.
Content Highlights: A native of Thanur, Malappuram, passed away in Riyadh