ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ജര്‍മനി ചാമ്പ്യന്മാര്‍; സ്‌പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി

ജർമനിയുടെ എട്ടാം ലോകകിരീടമാണിത്

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ജര്‍മനി ചാമ്പ്യന്മാര്‍; സ്‌പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി
dot image

ജൂനിയര്‍ ഹോക്കി ലോകകപ്പിൽ കിരീടം നിലനിർത്തി ജര്‍മ്മനി. ഫൈനലിൽ സ്പെയ്നിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ജർമനി കിരീടത്തിൽ മുത്തമിട്ടത്. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ജർമ്മനിയുടെ വിജയം. ജർമനിയുടെ എട്ടാം ലോകകിരീടമാണിത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ​ഗോൾ വീതമടിച്ച് സമനിലയിലായിരുന്നു. ജർമനിക്ക് വേണ്ടി ജസ്റ്റിസ് വാർവെഗ്ഗും (27) സ്പെയിനിനായി നിക്കൊളാസ് മുസ്റ്ററോസുമാണ് (33) ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ജർമനി മൂന്ന് ഗോൾ നേടിയപ്പോൾ സ്പാനിഷ് ടീമിന്റെ മൂന്നു ഷോട്ടുകൾ ലക്ഷ്യം കണ്ടില്ല.

അതേസമയം ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലിൽ കരുത്തരായ അർജന്റീനയെ തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അർജന്റീനയ്‌ക്കെതിരെ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്ന ശേഷം നാലെണ്ണം തിരിച്ചടിച്ചാണ്‌ മലയാളിയായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ക‍ൗമാരനിര മെഡലണിഞ്ഞത്‌.

Content Highlights: Junior Hockey World Cup 2025: Germany beat Spain to win title

dot image
To advertise here,contact us
dot image