ഗംഭീറിന്റെ പ്രതികരണങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ടി20 ലോകകപ്പ് പ്രകടനം നിർണായകമാകും: റിപ്പോർട്ട്

ഒരുപാട് സമയം ഇന്ത്യൻ പരിശീലക സ്ഥാനത്ത് ​ഗംഭീറിന് നൽകിയേക്കില്ല

ഗംഭീറിന്റെ പ്രതികരണങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ടി20 ലോകകപ്പ് പ്രകടനം നിർണായകമാകും: റിപ്പോർട്ട്
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയുള്ള വാർത്താസമ്മേളനങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീറിന്റെ പ്രസ്താവനകളിൽ ബിസിസിഐക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ട്. ആദ്യ ടെസ്റ്റിന് ശേഷം കൊൽക്കത്തയിലെ ഈഡൻ ​ഗാർഡനിലെ പിച്ചിനെക്കുറിച്ച് ​ഗംഭീർ നടത്തിയ പരാമർശങ്ങളാണ് ബിസിസിഐയുടെ അതൃപ്തിക്ക് കാരണമായത്. ഒരു പരിശീലകനെന്ന നിലയിൽ ​2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ​ഗംഭീറിന് നിർണായകമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലെ പരാജയത്തിന് ശേഷം നന്നായി കളിച്ചില്ലെങ്കിൽ ടീം തോൽക്കുമെന്നായിരുന്നു ​ഗംഭീറിന്റെ വാക്കുകൾ. 'ഞാൻ ആ​ഗ്രഹിച്ച പിച്ചാണ് കൊൽക്കത്തയിൽ ഒരുക്കിയത്. ഇവിടെ ബാറ്റിങ് ബുദ്ധിമുട്ടായിരുന്നില്ല. നന്നായി പ്രതിരോധിച്ച് കളിച്ചവർക്ക് ഇവിടെ റൺസ് നേടാൻ സാധിച്ചു. താരങ്ങളുടെ മാനസിക കരുത്ത് അളക്കുന്ന ഒരു പിച്ചാണ് കൊൽക്കത്തയിൽ തയ്യാറാക്കപ്പെട്ടത്.' ​ഗംഭീറിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിന്റെ പൊതുവികാരം ​ഗംഭീറിനെതിരാണെന്ന് ബിസിസിഐ വിലയിരുത്തി. അതിനാൽ ഒരുപാട് സമയം ഇന്ത്യൻ പരിശീലക സ്ഥാനത്ത് ​ഗംഭീറിന് നൽകിയേക്കില്ല. സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ മികച്ച റെക്കോർഡ് ​ഗംഭീറിന്റെ കാലത്ത് തകരുകയാണ്. എങ്കിലും അടുത്ത വർഷം ഓ​ഗസ്റ്റ് വരെ ഇന്ത്യയ്ക്ക് സ്വന്തം നാട്ടിൽ ടെസ്റ്റ് മത്സരങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് നിലവിൽ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും ​ഗംഭീറിനെ മാറ്റില്ല. എങ്കിലും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ​ഗംഭീറിന്റെ പരിശീലന കാലയളവിൽ നിർണായകമാകും.

Content Highlights: BCCI Unhappy With Gautam Gambhir's Press Conference Remarks: Report

dot image
To advertise here,contact us
dot image