ജാര്‍ഖണ്ഡില്‍ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി; മൂന്ന് ദാതാക്കൾ രോഗബാധിതർ

സംഭവം നടന്ന സര്‍ക്കാര്‍ ആശുപത്രിക്കെതിരെ കുട്ടികളുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്

ജാര്‍ഖണ്ഡില്‍ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി; മൂന്ന് ദാതാക്കൾ രോഗബാധിതർ
dot image

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചു. രക്തം നല്‍കിയ ദാതാക്കളില്‍ മൂന്ന് പേര്‍ എച്ച്‌ഐവി രോഗ ബാധിതരായിരുന്നതായി കണ്ടെത്തി. ജാര്‍ഖണ്ഡിലെ ആരോഗ്യവകുപ്പ് മന്ത്രി ഇര്‍ഫാന്‍ അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവം നടന്ന സര്‍ക്കാര്‍ ആശുപത്രിക്കെതിരെ കുട്ടികളുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

രക്തം നല്‍കിയത് ആശുപത്രി ജീവനക്കാരാണെങ്കിലും സ്വന്തമായി സംഘടിപ്പിച്ചതാണ് എന്ന് എഴുതി ഒപ്പിട്ട് വാങ്ങിയതായി കുടുംബങ്ങള്‍ ആരോപിച്ചു. 2023 മുതല്‍ ഈ ബ്ലഡ് ബാങ്കില്‍ രക്തം നല്‍കിയത് 259 പേരാണ്. ഇവരെ ഓരോരുത്തരെയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു സിംഗ്ഭൂം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച് അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്. രോഗം ബാധിച്ച കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight; Kids With Thalassemia Test HIV-Positive at Jharkhand Hospital; Probe Launched

dot image
To advertise here,contact us
dot image