കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കിഴക്കേ ചങ്ങരത്ത് കുന്നുമ്മല്‍ സുധീഷിനെയാണ് (45) മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
dot image

കോഴിക്കോട്: പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ ചങ്ങരത്ത് കുന്നുമ്മല്‍ സുധീഷിനെയാണ് (45) മരിച്ച നിലയില്‍ കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് സുധീഷ് ഇന്ന് രാവിലെ ചികിത്സ തേടിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോയതിനുശേഷം തിരിച്ചെത്തിയിരുന്നില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുധീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃദദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Content highlight; Auto driver found dead in a stream in Perambra, Kozhikode

dot image
To advertise here,contact us
dot image