വിരാട് തോറ്റ് പിൻമാറില്ല! തിരിച്ചുവരവിന്റെ സൂചനയാണ് ആ നൽകിയത്; പിന്തുണയുമായി ഇതിഹാസ താരം

'അയാൾ ആയിരക്കണക്കിന് റൺസ് വാരിക്കൂട്ടിയ താരമാണ്. രണ്ട് മത്സരങ്ങൾ പരാജയപ്പെടാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്'

വിരാട് തോറ്റ് പിൻമാറില്ല! തിരിച്ചുവരവിന്റെ സൂചനയാണ് ആ നൽകിയത്; പിന്തുണയുമായി ഇതിഹാസ താരം
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ട് ഏകദിന മത്സരത്തിലും പൂജ്യനായി മടങ്ങിയ വിരാട് കോഹ്ലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. വിരാട് അങ്ങനെ തോറ്റ് പിന്മാറുന്ന താരമല്ലെന്നാണ് ഗവാസ്‌കർ പറയുന്നത്. രണ്ട് കളികൾ തോറ്റാൽ പിൻമാറുന്ന ബാറ്ററാണ് വിരാട് എന്ന് തോന്നുന്ന ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണെന്നും ഗവാസ്‌കർ പറയുന്നു.

അയാൾ ആയിരക്കണക്കിന് റൺസ് വാരിക്കൂട്ടിയ താരമാണ്. രണ്ട് മത്സരങ്ങൾ പരാജയപ്പെടാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. അഡ്‌ലെയ്ഡിൽ എന്താണ് നടന്നതെന്നതിനെ അത്ര കാര്യമാക്കേണ്ട. ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. സിഡ്‌നിയിൽ വലിയ ഒരു ഇന്നിങ്‌സ് തന്നെ പ്രതീക്ഷിക്കാം. അഡ്‌ലെയ്ഡ് വിരാടിന്റെ ഇഷ്ട ഗ്രൗണ്ട് ആയത് കൊണ്ട് തന്നെ എല്ലാവരും മികച്ച പ്രകടനം തന്നെ പ്രതീക്ഷിച്ചു എന്നാൽ അത് നടന്നില്ല.

രണ്ടുതവണ ഡക്കായാൽ കരിയർ അവസാനിപ്പിക്കുന്ന ഒരു ബാറ്ററല്ല വിരാട് കോഹ്ലി. മികച്ച രീതിയിൽ തന്നെ വിരമിക്കാൻ ശ്രമിക്കുകയുള്ളൂ. സിഡ്‌നിയിൽ മത്സരമുണ്ട്. അത് കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയുണ്ട്. എനിക്ക് തോന്നുന്നത് 2027 ലോകകപ്പ് വിരാട് കോഹ്ലിക്കും രോഹിത് ശർമക്കുമുള്ളതാണ്. അവൻ ഗ്ലൗസ് അഴിച്ച് ഉയർത്ത് കാട്ടിയത് വിടവാങ്ങലിന്റെ സൂചനയല്ല. അത് ഓസ്‌ട്രേലിയൻ ക്രൗഡിന് വിരാട് നൽകിയ ആദരവാണ്. ഓസ്‌ട്രേലിയക്കാർ വരെ വിരാട് മികച്ച പ്രകടനം പുറത്തെടുക്കാത്തതിൽ നിരാശരായിട്ടുണ്ടാവും,' ഗവാസ്‌കർ പറഞ്ഞു.

നാളെ സിഡ്‌നിയിൽ നടക്കുന്ന അവസാന മത്സരത്തിലേക്ക് ഉറ്റുനോക്കുകയാണ് വിരാട് കോഹ്ലിയും ആരാധകരും. താരത്തിന്റെ മികച്ച ഇന്നിങ്‌സ് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights- Sunil Gavaskar Supports Virat Kohli says he will be back

dot image
To advertise here,contact us
dot image